LIFEMovie

മാലിക്കിന്റെ മേക്കിങ് വീഡിയോ പുറത്ത്‌

ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക്കിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടു. സിനിമയുടെ ചിത്രീകരണത്തിലെ വിവിധ ഘട്ടങ്ങളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും വ്യക്തമാക്കുന്ന നാല് മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്.

തുടക്കത്തിലെ സിംഗിള്‍ ഷോട്ട്, സെറ്റ്, ക്ലൈമാക്സില്‍ നിന്നും പുറകിലേക്ക് ഷൂട്ട് ചെയ്ത റിവേഴ്സ് ആക്ടിങ് രീതി, സംഘട്ടന രംഗങ്ങള്‍ എങ്ങനെ ഷൂട്ട് ചെയ്തു ഇതൊക്കെ വീഡിയോയിലൂടെ പറഞ്ഞുപോകുന്നു. സംവിധായകന്‍ മഹേഷ് നാരായണന്‍, ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസ്, അഭിനേതാക്കളായ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, നിമിഷ സജയന്‍, വിനയ് ഫോര്‍ട്ട് എന്നിവരും ഷൂട്ടിങ് എക്‌സ്പീരിയന്‍സിനെക്കുറിച്ച് സംസാരിക്കുന്നുണ്ട്.

ജൂലൈ 15ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത മാലികിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഇടയില്‍ നിന്നും ലഭിക്കുന്നത്.ടേക് ഓഫ്, സി യൂ സൂണ്‍ എന്നീ സിനിമകളുടെ സംവിധായകന്‍ മഹേഷ് നാരായണന്റെ മൂന്നാം സംവിധാന സംരംഭമായിരുന്നു മാലിക്. സിനിമയുടെ രചനയും സംവിധാനവും എഡിറ്റും മഹേഷ് നാരായണനാണ് നിര്‍വഹിച്ചിരിക്കുന്നത്. അന്‍പതു കഴിഞ്ഞ സുലൈമാന്‍ എന്ന കഥാപാത്രമായാണ് ഫഹദ് ചിത്രത്തില്‍ വേഷമിടുന്നത്. തീരദേശജനതയുടെ നായകനായാണ് ഫഹദ് ചിത്രത്തില്‍ അഭിനയിക്കുന്നത്. സുലൈമാന്റെ ഇരുപതു വയസുമുതല്‍ അന്‍പത്തിയഞ്ചു വയസ്സുവരെയുള്ള കാലഘട്ടം സിനിമയില്‍ കാണിക്കുന്നുണ്ട്. 20 കിലോയോളം ഭാരം കുറച്ച് ഫഹദ് പ്രേക്ഷകരെ ഞെട്ടിച്ചു.

ഫഹദ് ഫാസിലിനെ കൂടാതെ നിമിഷ സജയന്‍, ജോജു ജോര്‍ജ്, മാല പാര്‍വതി, ദിലീഷ് പോത്തന്‍ തുടങ്ങി നീണ്ട താരനിരയും ചിത്രത്തിലുണ്ട്. മുപ്പത് കോടി രൂപ മുതല്‍മുടക്കില്‍ ആന്റോ ജോസഫ് ഫിലിം കമ്പനി നിര്‍മിക്കുന്ന മാലിക് ഫഹദിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന മുതല്‍മുടക്കിലൊരുങ്ങുന്ന ചിത്രമാണ് .ബാഹുബലി സ്റ്റണ്ട് ഡയറക്ടര്‍ ആയിരുന്ന ലീ വിറ്റേക്കറാണ് മാലികിന്റെ ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിച്ചിരിക്കുന്നത്. സുഷിന്‍ ശ്യാം ആണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. സാനു വര്‍ഗീസാണ് ക്യാമറ.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker