NEWSWorld

വി.പി സത്യൻ വിട പറഞ്ഞിട്ട് പതിനഞ്ചു വർഷങ്ങൾ

ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റനും രാജ്യം കണ്ട മികച്ച ഫുട്ബോളറുമായിരുന്ന വി.പി. സത്യൻ വിട പറഞ്ഞിട്ട് ഇന്ന് പതിനഞ്ചു വർഷം പൂർത്തിയാകുന്നു.

പത്തു തവണ ഇന്ത്യൻ ടീമിന്റെ ക്യപ്റ്റനായിരുന്നു സത്യൻ. 1993-ൽ ‘മികച്ച ഇന്ത്യൻ ഫുട്ബോളർ’ ബഹുമതി കരസ്ഥമാക്കി. കേരള ടീമിന്റെയും കേരള പോലീസ്‌ ടീമിന്റെയും സുവർണകാലമായിരുന്നു സത്യന്റെ കാലഘട്ടം. ’92-ൽ കേരളത്തെ രണ്ടാം സന്തോഷ് ട്രോഫി കിരീടം നേടുന്നതിലേക്ക്‌ നയിച്ച സത്യൻ 93-ൽ സന്തോഷ് ട്രോഫി നിലനിർത്തിയ ടീമിലും അംഗമായിരുന്നു. രണ്ടു തവണ ഫെഡറേഷൻ കപ്പ് നേടിയ കേരള പോലീസ് ടീമിലും അംഗമായിരുന്നു സത്യൻ. പിന്നീട് കൊൽക്കത്ത മോഹൻബഗാനിലേക്കും അവിടെ നിന്ന് ചെന്നൈ ഇന്ത്യൻ ബാങ്കിലേക്കും കൂടുമാറുകയായിരുന്നു. ചെന്നൈയിൽ ഇന്ത്യൻ ബാങ്കിന്റെ ഫുട്ബോൾ ടീം കോച്ചും ഇന്ത്യൻബാങ്കിന്റെ ചെന്നൈ ഹെഡ്‌ ഓഫീസിൽ അസിസ്റ്റന്റ് മാനേജരുമായിരുന്നു സത്യൻ.

ഏറെക്കാലമായി വിഷാദരോഗം അനുഭവിച്ചിരുന്ന സത്യൻ 41-ആം വയസ്സിൽ 2006 ജൂലൈ 18-ന് ഉച്ചയോടെ ചെന്നൈ പല്ലാവരം റെയിൽവേ സ്റ്റേഷനടുത്തുവച്ച് തീവണ്ടി തട്ടി മരണപ്പെട്ടു. ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന്‌ സൂചിപ്പിക്കുന്ന നാല്‌ കുറിപ്പുകൾ സത്യന്റെ പോക്കറ്റിൽ നിന്ന്‌ കണ്ടെടുത്തു

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker