CrimeNEWS

ബേക്കറിയുടമ കടയ്ക്കുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍

അടിമാലി: ബേക്കറിയുടമ കടയ്ക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. അടിമാലി ഇരുമ്പുപാലത്ത് ബേക്കറി കട നടത്തുന്ന വിനോദിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

തിങ്കളാഴ്ച രാവിലെയാണ് സംഭവം. സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണമെന്നാണ് നിഗമനം. വിനോദിന് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി ബന്ധുക്കളും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അടിമാലി പോലീസ് സംഭവ സ്ഥലത്ത് എത്തി മേല്‍ നടപടി സ്വീകരിച്ച് വരുന്നു.

കോവിഡ് കാറ്റഗറി സിയില്‍ ഉള്‍പ്പെട്ട അടിമാലി പഞ്ചായത്ത് പരിധിയില്‍ ആഴ്ചയില്‍ ഒരു ദിവസമാണ് വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ കഴിയൂ. ഇത് മൂലം വ്യാപാരികള്‍ കടുത്ത സാമ്പത്തിക ബാധ്യതയിലാണ് . ധനകാര്യ സ്ഥാപനങ്ങള്‍ വായ്പ തുക തിരിച്ചടക്കാന്‍ വലിയ സമ്മര്‍ദ്ദവും ചെലുത്തുന്നുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker