KeralaNEWS

മന്ത്രി രാധാകൃഷ്ണന്‍റെ പ്രൈവറ്റ് സെക്രട്ടറിയായി സമ്പത്തിനെ നിയമിച്ചതിൽ കൊടിക്കുന്നിലിനു കലിപ്പ്, രാധാകൃഷ്ണന്റെ ‘റിമോട്ട് കണ്‍ട്രോള്‍’ ആണോ സമ്പത്തെന്ന് പരിഹാസം

എ.സമ്പത്ത് എന്ന, 'സി.പി.എം വെള്ളാന'യെ നികുതിപ്പണം നല്‍കി നിരന്തരം പരിപോഷിപ്പിക്കുന്ന നടപടി എന്ത് കാരണത്താലാണെന്ന് സി.പി.എം അണികള്‍ തന്നെ ചോദിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു

മന്ത്രി കെ. രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായി എ. സമ്പത്തിനെ നിയമിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍​ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ്. പട്ടികജാതി വിഭാഗത്തില്‍ നിന്ന് സ്വപ്രയത്‌നം കൊണ്ട് ഉയര്‍ന്നു വന്ന രാധാകൃഷ്ണന്റെ എല്ലാ നേട്ടങ്ങളെയും കഴിവിനെയും പരിഹസിക്കുന്നതിനു തുല്യമാണ് ഈ നടപടിയെന്നു കൊടിക്കുന്നില്‍ സുരേഷ് ഫേസ്ബുക്ക് പോസ്റ്റിൽ വിമർശിച്ചു.

രാധാകൃഷ്ണന്റെ ‘റിമോട്ട് കണ്‍ട്രോള്‍’ ആയിട്ടാണോ പിണറായിയുടെ പ്രീതിപിടിച്ചുപറ്റിയ ഒരാളെ നിയമിച്ചത്. അങ്ങനെയെങ്കില്‍ അത് ചോദ്യം ചെയ്യാനുള്ള ആര്‍ജവം മന്ത്രി രാധാകൃഷ്ണൻ കാണിക്കേണ്ടതാണ്. സമ്പത്തിനെ മറ്റൊരു മന്ത്രിയുടെകൂടെയും നിയമിക്കാതെ രാധാകൃഷ്ണന്റെ ഓഫീസിനുമേല്‍ ‘സൂപ്പര്‍ മന്ത്രിയായി’ അവരോധിച്ചത് അന്യായമാണ്. ദളിതരോടുള്ള സി.പി.എം അവഹേളനത്തിന്റെ പുതിയ രീതിയാണ് ഈ നിയമനമെന്നും കൊടിക്കുന്നില്‍ പറഞ്ഞു.

കൊടിക്കുന്നില്‍ സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

“സംസ്ഥാന പട്ടികജാതി- പട്ടികവര്‍ഗ ക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായി മുന്‍ എം.പിയും ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയുമായിരുന്ന എ. സമ്പത്തിനെ നിയമിച്ചത്, ഒരു മന്ത്രി എന്ന നിലയിലും പട്ടികജാതി വിഭാഗത്തില്‍ നിന്ന് സ്വപ്രയത്‌നം കൊണ്ട് ഉയര്‍ന്നു വന്നു എന്ന നിലയിലും രാധാകൃഷ്ണന്റെ എല്ലാ നേട്ടങ്ങളെയും കഴിവിനെയും പരിഹസിക്കുന്നതിനു തുല്യമാണ്.

കഴിവുറ്റ സാമാജികനും സ്പീക്കറും മന്ത്രിയും നേതാവുമായി കഴിവ് തെളിയിച്ച കെ. രാധാകൃഷ്ണനു മേലേക്കൂടി എ. സമ്പത്തിനെ പോലെയൊരു നേതാവിനെ ‘ഷാഡോ മിനിസ്റ്റര്‍’ ആയി നിയമിച്ചത് അദ്ദേഹത്തിന്റെ കഴിവുകളിലും ഭരണമികവിലും, അദ്ദേഹത്തിന്റെ സ്വത്വത്തിലും സി.പി.എം വിശ്വസിക്കുന്നില്ലായെന്നതിന്റെ തെളിവാണ്. സി.പി.എമ്മിന്റെ ദളിത് സ്നേഹം കേവലം തൊലിപ്പുറത്തു മാത്രമാണുള്ളത്. കെ.രാധാകൃഷ്ണന്റെ ‘റിമോട്ട് കണ്‍ട്രോള്‍’ ആയിട്ടാണോ പിണറായിയുടെ പ്രീതിപിടിച്ചുപറ്റിയ എ. സമ്പത്തിനെ നിയമിച്ചത്…? അങ്ങനെയെങ്കില്‍ അത് ചോദ്യം ചെയ്യാനുള്ള ആര്‍ജവം രാധാകൃഷ്ണന്‍ കാണിക്കേണ്ടതാണ്.

ഒപ്പം എ.സമ്പത്ത് എന്ന, ‘സി.പി.എം വെള്ളാന’യെ നികുതിപ്പണം നല്‍കി നിരന്തരം പരിപോഷിപ്പിക്കുന്ന നടപടി എന്ത് കാരണത്താലാണെന്ന് സി.പി.എം അണികള്‍ തന്നെ ചോദിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കഴിഞ്ഞ ഒന്നാം കോവിഡ് ലോക്ക്ഡൗണ്‍ കാലഘട്ടം മുഴുവനും ഡല്‍ഹിയില്‍ സര്‍ക്കാരിന്റെ പ്രതിനിധിയായി പ്രവര്‍ത്തിക്കേണ്ടിയിരുന്ന സമ്പത്ത് തിരുവനന്തപുരം വിട്ട് എങ്ങും പോവാതെ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ട ഒരു വ്യക്തി കൂടിയാണ്.

അനവധി മലയാളികള്‍ക്ക് ഡല്‍ഹിയില്‍ പലവിധത്തിലുള്ള സഹായം, യാത്രക്കും, ആശുപത്രി പ്രവേശനത്തിനും ഉള്‍പ്പെടെ ആവശ്യമായി വന്നപ്പോഴൊക്കെ യാതൊരു സഹായവും പ്രത്യേക പ്രതിനിധിയുടെ ഓഫീസില്‍ നിന്ന് ലഭ്യമായിട്ടില്ല എന്നതും ഓര്‍ക്കേണ്ട ഒരു കാര്യം തന്നെയാണ്. ഇത്തരത്തിലൊരാളെ മറ്റൊരു മന്ത്രിമാരുടെ കൂടെയും നിയമിക്കാതെ കെ. രാധാകൃഷ്ണന്റെ ഓഫീസിനു മേല്‍ ‘സൂപ്പര്‍ മന്ത്രിയായി’ അവരോധിച്ചത് അന്യായമാണ്. ദളിതരോടുള്ള സി.പി.എം അവഹേളനത്തിന്റെ പുതിയ മുഖമാണ് ഈ നിയമനം.”

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker