NEWS

സ്വത്ത് മുഴുവൻ രാഹുൽ ഗാന്ധിക്ക് എഴുതി നൽകി 78 വയസ്സുകാരി

ഡെറാഡൂണ്‍: തന്റെ സ്വത്തും സ്വര്‍ണാഭരണങ്ങളും രാഹുല്‍ ഗാന്ധിയ്‌ക്ക് എഴുതിവച്ച്‌ 78കാരി. ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ സ്വദേശിനിയായ പുഷ്‌പാ മുഞ്ജിയാല്‍ ആണ് തന്റെ സര്‍വസ്വത്തും കോണ്‍ഗ്രസ് നേതാവിന് എഴുതിവച്ചത്.
രാഹുലിനെയും അദ്ദേഹത്തിന്റെ ആശയങ്ങളെയും ഈ രാജ്യത്തിന് വളരെ ആവശ്യമുണ്ടെന്നും അദ്ദേഹത്തിന്റെ ആശയങ്ങള്‍ തന്നെ വളരെയധികം സ്വാധീനിച്ചതായും പുഷ്‌പ പറയുന്നു. 50 ലക്ഷം രൂപ വിലവരുന്ന തന്റെ സ്ഥലവും 10 പവന്‍ സ്വര്‍ണാഭരണവും അടങ്ങിയ സ്വത്തിന്റെ രേഖകള്‍ രാഹുലിന് വേണ്ടി ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ പ്രീതം സിംഗിന് പുഷ്‌പ നല്‍കി.

Back to top button
error: