NewsThen Special

ദുബായ് ഭരണാധികാരി മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂമിന്റെ ‘ദുബായിയുടെ കഥ’ ഇനി കേരള സാഹിത്യ അക്കാദമിയിലും

യു.എ.ഇ എന്ന രാജ്യത്തിൻ്റെയും, പ്രത്യേകിച്ച് ദുബായ് എന്ന നഗരത്തിന്റെയും സമഗ്രവികസന ചരിത്രം തന്റെ ജിവിതത്തിലൂടെ നോക്കിക്കാണുകയാണ് പുസ്തകത്തിലൂടെ ഷെയ്ക്ക് റാഷിദ് അൽ മക്‌തൂം

യു.എ.ഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തും രചിച്ച ‘ദുബായിയുടെ കഥ’ ഇനി കേരള സാഹിത്യ അക്കാദമി ശേഖരത്തിലും.

ഷെയ്ക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂമിന്റെ ‘മൈ സ്റ്റോറി: 50 ഇയേഴ്‌സ് അച്ചീവ്മെൻറ്സ്’ എന്ന പുസ്തകമാണ് അക്കാദമിക്ക് കൈമാറിയത്. അദ്ദേഹത്തിൻ്റെ ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി അക്കാദമി ഹാളിൽ യു.എ.ഇയിലെ ടീം ടോളറൻസ് സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ച ചടങ്ങിൽ മന്ത്രി കെ. രാജൻ അക്കാദമി പ്രസിഡന്റ് വൈശാഖന് പുസ്തകം കൈമാറി.
യു.എ.ഇ എന്ന രാജ്യത്തിൻ്റെയും, പ്രത്യേകിച്ച് ദുബായ് എന്ന നഗരത്തിന്റെയും സമഗ്രവികസന ചരിത്രം തന്റെ ജിവിതത്തിലൂടെ നോക്കിക്കാണുകയാണ് പുസ്തകത്തിലൂടെ ഷെയ്ക്ക് റാഷിദ് അൽ മക്‌തൂം. 1968ൽ പ്രതിരോധ മന്ത്രിയായി ആരംഭിച്ച 50 വർഷത്തെ പൊതു സേവനത്തിന്റെ നേർക്കാഴ്ചകൾ ഈ പുസ്തകത്താളുകളിൽ വിരിയുന്നു.
മരുഭൂമിയിൽ അസാധ്യമെന്ന് വിധിയെഴുതിയ നിരവധി പദ്ധതികൾ യാഥാർത്ഥ്യമാക്കുന്നതിലൂടെ വിനോദ സഞ്ചാര മേഖലയിൽ ഉണ്ടായ മുന്നേറ്റവും വളർച്ചയും യുഎഇയിൽ ജീവിക്കുന്ന ഏവർക്കും പുതിയ സ്വപ്നങ്ങൾ കണ്ട് യാത്ര തുടരുന്നതിന് പ്രേരകശക്തിയാണ്. എക്സ്പ്ലോറർ പ്രസിദ്ധീകരിച്ച ഈ പുസ്തകം സമകാലിക ലോകത്ത് ഏറ്റവും ചലനാത്മകവും വിജയകരവുമായ രാജ്യങ്ങളിൽ ഒന്ന് എങ്ങിനെ സ്ഥാപിക്കപ്പെട്ടുവെന്നും എങ്ങനെ ഇന്ന് കാണുന്ന വിസ്മയാവഹമായ വളർച്ചയിലേക്ക് കുതിച്ചു എന്നതും വിളിച്ച് പറയുന്ന ആധികാരിക രേഖയാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker