IndiaNEWS

ഹെഡ്ഫോണിനെച്ചൊല്ലി തര്‍ക്കം; ബന്ധുവിന്റെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടു

മുംബൈ: ഹെഡ്‌ഫോണിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യുവതി കൊല്ലപ്പെട്ടു. നേഹ(20)യെയാണ് ബന്ധുവായ ഋഷികേശ് യാദവ്(24) എന്ന യുവാവ് കൊലപ്പെടുത്തിയത്.

മഹാരാഷ്ട്രയിലെ അകോലയിലാണ് സംഭവം. ഗോരാക്ഷന്‍ റോഡിലെ മാധവ് നഗര്‍ നിവാസികളായ ഇരുവരും ഹെഡ്‌ഫോണിനെച്ചൊല്ലി തര്‍ക്കമുണ്ടാകുകയും ഋഷികേശ് മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് നേഹയെ ആക്രമിക്കുകയായിരുന്നുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉടന്‍ തന്നെ ഗുരുതരമായി പരിക്കേറ്റ നേഹയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ഋഷികേശിനെ അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് പിന്നില്‍ മറ്റു കാരണങ്ങള്‍ ഉണ്ടോ എന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker