LIFEMovie

അടി കപ്യാരേ കൂട്ടമണി തമിഴ് റിമേക്ക് ‘ഹോസ്റ്റല്‍’; ട്രെയിലര്‍ പുറത്ത്‌

ധ്യാന്‍ ശ്രീനിവാസന്‍, നമിത പ്രമോദ്, നീരജ് മാധവ്, അജു വര്‍ഗീസ്, മുകേഷ്, ബിജുക്കുട്ടന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാക്കി ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്ത് 2015 ല്‍ പുറത്തിറങ്ങിയ കോമഡി ഹൊറര്‍ ചിത്രമായിരുന്നു അടി കപ്യാരേ കൂട്ടമണി. ഇപ്പോഴിതാ ചിത്രത്തിന്റെ തമിഴ് റിമേക്ക് ഒരുങ്ങുകയാണ്.

ഹോസ്റ്റല്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുമന്താണ്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.ചിത്രത്തില്‍ അശോക് സെല്‍വനാണ് നായകന്‍. പ്രിയ ഭവാനി ശങ്കറാണ് നായിക. സതീഷ്, നാസര്‍, കെപിഐ യോഗി, കൃഷ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആര്‍ രവീന്ദ്രനാണ് നിര്‍മിക്കുന്നത്. പ്രവീണ്‍ കുമാര്‍ ഛായാഗ്രഹണവും ബോബോ ശശി സംഗീതവും നിര്‍വഹിക്കുന്നു.

ഒരു ബോയ്‌സ് ഹോസ്റ്റലില്‍ ഒരു പെണ്‍കുട്ടി പെട്ടു പോകുന്നതും അവിടെ നിന്നും പുറത്ത് കടക്കാന്‍ അവളും ആണ്‍സുഹൃത്തുക്കളും ചേര്‍ന്ന് നടത്തുന്ന പരിശ്രമങ്ങളുമായിരുന്നു അടി കപ്യാരേ കൂട്ടമണിയുടെ പ്രമേയം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker