NewsThen Special

വിതുര ജനമൈത്രി പോലീസും കുട്ടി പോലീസും കൈകോർത്തു കോങ്ങമരത്തിൻമൂട് സെറ്റിൽമെൻറിൽ കുട്ടിപ്പള്ളിക്കൂടം തുടങ്ങി

New Updates

തിരുവനന്തപുരം, വിതുര ജനമൈത്രി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരുടെയും വിതുര സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കെഡറ്റകളുടെയും സംയുക്ത ഫലമായി കല്ലാർ ,കൊങ്ങ മരത്തിൻമൂട്ടിൽ പുതിയ കുട്ടിപ്പള്ളിക്കൂടം തയ്യാറായി. രക്ഷിതാക്കളുടെ അഞ്ച് ദിവസത്തെ പരിശ്രമ ഫലമായി ഈറ ഇല ഉപയോഗിച്ചു തയ്യാറാക്കിയ കെട്ടിടത്തിലാണ് ഓൺലൈൻ പഠന സൗകര്യമുൾപ്പടെ സംവിധാനങ്ങൾ ഒരുക്കിയത്. പൊലീസുകാർക്കു കൈതാങ്ങായി വിവിധ സന്നദ്ധ പ്രവർത്തകരും ഒരുമിച്ചപ്പോൾ കല്ലാർ കോങ്ങമരത്തിൻമൂട്ടിൽ പോലീസിന്റെ നേതൃത്വത്തിലുള്ള രണ്ടാമത്തെ കുട്ടിപ്പള്ളിക്കൂടമാണ് തയ്യാറായത്.

കഴിഞ്ഞ കോവിഡ് കാലത്താണ് വിതുര കല്ലുപാറയിൽ ഇത്തരത്തിൽ വിതുര ജനമൈത്രി പോലീസ് സബ് ഇൻസ്പെക്ടർ സുധീഷിൻ്റെ നേതൃത്വത്തിൽ ആദ്യത്തെ പള്ളിക്കൂടം സജ്ജമാക്കുന്നത്.

ഫോറസ്റ് ഉദ്യോഗസ്ഥരും ITDP പ്രോജക്ട് ഓഫീസറും പഞ്ചായത്തും വേണ്ട പിന്തുണ നൽകി.

വിതുര സ്‌കൂളിലെ അധ്യാപകരും,പോലീസ് ഉദ്യോഗസ്ഥരും,സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും വരും ദിവസങ്ങളിൽ കുട്ടികൾക്കു വേണ്ട കൂടുതൽ പഠന പിന്തുണ നൽകും.

SPC പദ്ധതിയുടെ ഭാഗമായ ഒരു വയറൂട്ടാം പരിപാടിയുടെ ഭാഗമായി നടന്ന ഊര് സന്ദർശനത്തിലാണ് ഇത്തരം ഒരാവശ്യം ഊരു നിവാസികൾ പോലീസിനോട് അറിയിച്ചത്.തുടർന്ന് വിതുര സ്റ്റേഷൻ ഹൌസ് ഓഫീസർ എസ് ശ്രീജിത്തിന്റെ നിർദ്ദേശ പ്രകാരം എസ് എൽ സുധീഷ് നേതൃത്വം നല്കിയാണ് കുട്ടിപ്പള്ളിക്കൂടം തയ്യാറാക്കിയത്

തിരുവനന്തപുരം റൂറൽ അഡിഷണൽ എസ്.പി..ഈ.സ്.ബിജുമോൻ ഓൺലൈനായി പഠന മുറിയുടെ ഉൽഘാടനം നിർവ്വഹിച്ചു. എക്‌സൈസ് വിജിലൻസ് SP യും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ സംസ്ഥാന അഡിഷണൽ നോഡൽ ഓഫീസറുമായ ശ്രീ.മുഹമ്മദ് ഷാഫി ആദ്യ ക്ലാസ് എടുത്തു.

വിതുര ഗ്രാമ പഞ്ചായതു പ്രസിഡന്റ് അഡ്വ.ബാബുരാജ്, വൈസ് പ്രസിഡന്റ് മഞ്ജുഷ ആനന്ദ്,വിതുര സബ് ഇൻസ്‌പെക്ടർ ശ്രീ.എസ്.എൽ.സുധീഷ് ,പി.ടി. എ. പ്രസിഡന്റ്. ശ്രീ.എ. സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker