NEWS

കിലോയ്ക്ക് 2 രൂപ; ആർക്കും വേണ്ടാതെ തക്കാളി

ചെന്നൈ: കിലോയ്‌ക്ക് രണ്ട് രൂപയായി വില കുറഞ്ഞിട്ടും ആർക്കും വേണ്ടാതായതോടെ വിളവെടുത്ത തക്കാളികള്‍ റോഡിലും വയലുകളിലും ഉപേക്ഷിച്ച്‌ തമിഴ്‌നാട്ടിലെ തക്കാളി കര്‍ഷകര്‍.
മൂന്ന് മാസം മുൻപ് തക്കാളിക്ക് 100 രൂപ മുതല്‍ 150 രൂപ വരെ വിലയുണ്ടായിരുന്നു. അതിനാല്‍ നിരവധി കര്‍ഷകരാണ് തക്കാളി വന്‍തോതില്‍ കൃഷി ചെയ്തത്.എന്നാല്‍ ഇപ്പോൾ വിലയിടിഞ്ഞതോടെ റോഡുകളിലും വയലുകളിലും വിളവെടുത്ത തക്കാളികള്‍ ഉപേക്ഷിക്കേണ്ട ഗതികേടിലായിരിക്കുകയാണ് കർഷകർ.
തക്കാളി പോലുള്ള വിളകള്‍ക്ക് സര്‍ക്കാര്‍ മിനിമം താങ്ങുവില നല്‍കിയാല്‍ ഇത്തരം നഷ്ടം ഒഴിവാക്കാനാകുമെന്നാണ് കര്‍ഷകരുടെ പ്രതികരണം.തമിഴ്നാട്ടിലെ പാലക്കോട്, മാറണ്ടഹള്ളി, അരൂര്‍, പാപ്പിറെഡ്ഡിപ്പട്ടി എന്നിവിടങ്ങളിലെ കര്‍ഷകരാണ് ആർക്കും വേണ്ടാതായതോടെ തക്കാളി ലോഡ് കണക്കിന് വഴിയരികിൽ തള്ളിയത്.

Back to top button
error: