NEWS

കൊല്ലത്ത് ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ക്ക് നടുറോഡില്‍ ക്രൂരമര്‍ദനം

പാരിപ്പള്ളി: ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ക്ക് നടുറോഡില്‍ ക്രൂരമര്‍ദനം. കൊല്ലം പരവൂര്‍ സ്വദേശിയും തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടറുമായ ബിജുവിനെയാണ് മൂന്നംഗ സംഘം ക്രൂരമായി കയ്യേറ്റം ചെയ്തത്.ഇന്‍സ്‌പെക്ടര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ മറ്റൊരു കാര്‍ വന്ന് ഇടിച്ചത് ചോദ്യം ചെയ്തതാണ് കയ്യേറ്റത്തില്‍ കലാശിച്ചത്.

സംഭവത്തില്‍ പരവൂര്‍ പൂതക്കുളം എ എന്‍ നിവാസില്‍ മനു (33), കാര്‍ത്തികയില്‍ രാജേഷ് (34), രാമമംഗലത്തില്‍ പ്രദീഷ് (30) എന്നിവരെ പോലീസ് പിടികൂടി. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുക്കുകയും ചെയ്തിട്ടുണ്ട്.ഞായറാഴ്ച വൈകിട്ട് പാരിപ്പള്ളി ചിറക്കര ഗവ. ഹൈസ്‌കൂള്‍ ജംഗ്ഷനിലായിരുന്നു സംഭവം.പരിക്കേറ്റ ജയചന്ദ്രനെ പൊലീസ് എത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Back to top button
error: