IndiaNEWS

കേരളത്തിലേക്ക് കടത്തിയ 9 പെണ്‍കുട്ടികളെ പോലീസ് രക്ഷപെടുത്തി; 2 പേര്‍ അറസ്റ്റില്‍

ഗുവാഹാട്ടി: അസമില്‍ നിന്ന്‌ കേരളത്തിലേക്ക് കടത്തിയ ഒമ്പത് പെണ്‍കുട്ടികളെ രക്ഷപെടുത്തി അസം പോലീസ്. അസമിലെ വിവിധ ജില്ലകളില്‍നിന്ന് തിരുവനന്തപുരത്തെ തമ്പാനൂരിലേക്ക് അനധികൃതമായി പെണ്‍കുട്ടികളെ കടത്തുന്ന സംഘത്തെപ്പറ്റി പോലീസിന് വിവരം ലഭിച്ചിരുന്നു.

ഇതേ തുടര്‍ന്ന് എട്ടംഗ പോലീസ് സംഘം കേരളത്തിലെത്തിയാണ് പെണ്‍കുട്ടികളെ രക്ഷിച്ചത്. ഹോജായ്, നഗോണ്‍, സോണിറ്റ്പുര്‍, മോറിഗോണ്‍, കാംരൂപ് എന്നീ ജില്ലകളില്‍നിന്നുള്ള പെണ്‍കുട്ടികളെയാണ് കേരളത്തിലേക്ക് എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. അതേസമയം, മനുഷ്യക്കടത്ത് സംഘത്തിലെ രണ്ടുപേരെ ശനിയാഴ്ച അറസ്റ്റുചെയ്തതായി അസം സ്‌പെഷല്‍ ഡി.ജി.പി. ജി.പി. സിങ് പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker