CrimeNEWS

ബാലരാമപുരത്ത് അമ്മയെ, മകൻ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ച ബന്ധുവിനെ ചവിട്ടിക്കൊന്നു

പൊലീസ് രാമചന്ദ്രനെ ആശുപത്രിയിലെത്തിച്ചെങ്കിലും സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു

തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്ത് മകൻ അമ്മയെ തല്ലുന്നത് തടയാൻ ശ്രമിച്ച ബന്ധുവിനെ മകൻ ചവിട്ടിക്കൊന്നു. ഇന്നലെ വൈകിട്ടാണ് ദാരുണമായ സംഭവം നടന്നത്. കോട്ടുകാൽക്കോണം കീഴോട്ചിറയിൽ 63കാരനായ തമ്പി എന്നു വിളിക്കുന്ന രാമചന്ദ്രനാണ് കൊല്ലപ്പെട്ടത്.

കോട്ടംകാൽക്കോണം സ്വദേശിനി സുധയെ മകൻ സന്ദീപ് (30) ഉപദ്രവിക്കുന്നത് പതിവായിരുന്നു. മർദ്ദനം ഇന്നലെയും തുടർന്നു. ബഹളം കേട്ടെത്തിയ സുധയുടെ ഭാര്യയുടെ അനുജത്തിയുടെ ഭർത്താവും അയൽവാസിയുമായ രാമചന്ദ്രൻ, സന്ദീപിനെ തടഞ്ഞു.
തുടർന്ന് അയാളെ മുറിയിലിട്ടു പൂട്ടി. വാതിൽ ചവിട്ടിപ്പൊളിച്ച് പുറത്തിറങ്ങിയ സന്ദീപ് രാമചന്ദ്രൻ്റെ പിന്നാലെ എത്തി അദ്ദേഹത്തെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് എത്തി രാമചന്ദ്രനെ ആശുപത്രിയിലെത്തിച്ചെങ്കിലും സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു.
മകൻ്റെ മർദ്ദനമേറ്റ സുധ ആശുപത്രിയിൽ ചികിത്സയിലാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker