KeralaNEWS

മുന്നറിയിപ്പില്ലാതെ പാലം അടച്ച് പൊലീസ്; ചേലമ്പ്ര നിവാസികള്‍ ദുരിതത്തില്‍

മലപ്പുറം: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ചേലേമ്പ്ര-പുല്ലിക്കടവ് പാലം പോലീസ് അടച്ചു. കോഴിക്കോട് ജില്ലയിലെ ഫറോക്ക് നഗരസഭയില്‍ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നാണ് ഫറോക്ക് പോലീസ് ഒരാഴ്ചയായി പാലം പൂട്ടിയിട്ടിരിക്കുന്നത്. കോഴിക്കോട് ജില്ലയുമായി അതിരു പങ്കിടുന്ന പാലമാണിത്. പാലം അടച്ച് പൂട്ടിയതോടെ ചേലേമ്പ്ര പുല്ലിപ്പറമ്പ് എളന്നുമ്മല്‍ നിവാസികള്‍ ഏറെ ദുരിതത്തിലാണ്.

പാലം അടക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു മുന്നറിയിപ്പും പോലീസ് നല്‍കിയിരുന്നില്ലെന്ന് പ്രദേശ വാസികള്‍ ആരോപിച്ചു. വിവിധ ആവശ്യങ്ങള്‍ക്കായി കോഴിക്കോട് ജില്ലയിലെ ആശുപത്രികള്‍, വൈദ്യുതി വകുപ്പ് ഓഫിസ് എന്നിവിടങ്ങളിലേക്ക് ഈ പാലത്തിലൂടെയാണ് ആളുകള്‍ പോകുന്നത്. എന്നാല്‍ പാലം അടച്ചതോടെ ഇതുവഴിയുള്ള ഗതാഗതവും ഇല്ലാതായി.

പുല്ലിപ്പറമ്പ് പ്രദേശത്തെ വ്യാപാരികളാണ് ഇത് മൂലം കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. രാമനാട്ടുകരയിലേക്കും മറ്റും പോയി കച്ചവട സാധനങ്ങള്‍ വാങ്ങി ചരക്കുമായി ഈ പാലത്തിലൂടെയാണ് സ്ഥിരമായി വരുന്നത്. നിലവില്‍ എന്ത് ചെയ്യണം എന്നറിയാതെ നട്ടം തിരിയുകയാണ് ഇവര്‍. കിലോമീറ്ററുകള്‍ ചുറ്റി തിരിഞ്ഞു പോകാനാണ് പോലീസ് പറയുന്നത്. ഇത് പ്രായോഗികമല്ലെന്നും, പാലം അടച്ചിടുന്നതിന് പകരം ബദല്‍ മാര്‍ഗം കാണണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker