KeralaNEWS

മദ്യപന്മാർക്കൊരു സന്തോഷ വാർത്ത: മദ്യശാലകളുടെ എണ്ണം കൂട്ടുന്നു. ബാറും മദ്യശാലകളും ഇനി ഞായറാഴ്ചയും തുറക്കും

ജനസംഖ്യാനുപാതകമായി കേരളത്തിൽ ഓട്ട്ലെറ്ററുകൾ കുറവായതുകൊണ്ടാണ് തിരക്കുകൂടുന്നതെന്നാണ് എക്സൈസ് ഡിപ്പാർട്ട്മെൻ്റ് പറയുന്നത്

സംസ്ഥാനത്ത് ലോക്ഡൗൺ ഇളവുള്ള പ്രദേശങ്ങളിൽ ഞായറാഴ്ച മദ്യശാലകളും ബാറുകളും തുറക്കും. ബക്രീദ് പ്രമാണിച്ച് മൂന്നു ദിവസം വ്യാപാര സ്ഥാപനങ്ങൾക്ക് നൽകിയ ഇളവിൽ മദ്യശാലകളേയും ഉൾപ്പെടുത്തി.

അതോടൊപ്പം ബിവ്കോ ഔട്ട് ലെറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാനും ബാറുകൾ നേരത്തെ തുറക്കാനും സർക്കാർ തീരുമാനമെടുത്തതായാണു സൂചന.
ഈ സംബന്ധിച്ച് എക്സൈസ് വിഭാഗം മുമ്പേ തന്നെ സർക്കാരിനു ശുപാർശ നൽകിയിരുന്നു.       ജനസംഖ്യാനുപാതകമായി കേരളത്തിൽ ഓട്ട്ലെറ്ററുകൾ കുറവായതുകൊണ്ടാണ് തിരക്കുകൂടുന്നതെന്നാണ് എക്സൈസ് ഡിപ്പാർട്ട്മെൻ്റ് പറയുന്നത്. ഔട്ട് ലെറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുകയാണ് ഇതിനുള്ള പരിഹാരം.
ബാറുകൾ ഇപ്പോൾ 11 മണിക്കാണ് തുറക്കുക. ഇനി മുതൽ 9 മണിക്ക് തുറക്കാനാണു നീക്കം.
ഔട്ട് ലെറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതും ഞായറാഴ്ചകളിൽ ബാറുകളും മദ്യശാലകളും തുറന്നുപ്രവർത്തിക്കാനുമുള്ള തീരുമാനങ്ങൾക്കെതിരെ വ്യാപകമായ പ്രതിഷേധമുയരാനാണു സാധ്യത.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker