Movie

നന്ദു മഹാദേവയ്ക്ക് സമർപ്പിച്ചുള്ള തമിഴ് മ്യൂസിക്കൽ ആൽബം’കൺ വിഴിത്താൽ ‘റിലീസ് ചെയ്തു, ആൽബം പ്രേക്ഷകരുടെ  മനം കവരുന്നു  

മലയാളികളായ  യുവതീ  – യുവാക്കൾ ഒരുക്കിയ  തമിഴ് മ്യൂസിക്കൽ വീഡിയോ ആൽബം  ‘കൺ വിഴിത്താൽ.   റിലീസ്  ചെയ്തു. സുലു  ആന്റ് സല്ലു  പ്രൊഡക്ഷൻസിന്റെ  ബാനറിൽ  ഷഹീൻ, നിസാം  എന്നിവർ  ചേർന്ന്   നിർമിച്ച  ആൽബം  യുവ  ചലച്ചിത്ര താരം വിനീത് അനിൽ ആണ്  സംവിധാനം ചെയ്തത്.

ഹൃദയസ്പർശമായ അഗാധ പ്രണയം പശ്ചാത്തലമാക്കിയുള്ളതാണ് ആൽബം.കണ്ണു  തുറന്നാൽ എന്നാണ്  കൺ  വിഴിത്താൽ എന്ന  വാചകത്തിന്റെ  അർത്ഥം.ക്യാൻസർ  ബാധിച്ച്  മരണപ്പെട്ട  നന്ദു  മഹാദേവ  എന്ന  യുവാവിന് സമർപ്പിച്ചുകൊണ്ടുള്ളതാണ്  ആൽബം . യൂട്യൂബിൽ  റിലീസ്  ചെയ്ത  ആൽബത്തിന്  മികച്ച  പ്രതികരണമാണ് ലഭിക്കുന്നത്.

ഷഹീൻ, നയന രാജൻ, വിഷ്ണു ഗംഗാധർ,  നിസാം,  ഡോ:  അഫിൻ സലിം,  ഗൗരി കൃഷ്ണ, വിഷ്ണു  ജി. റാം എന്നിവരാണ് താരങ്ങൾ. ഗാനരചന, സംഗീതം: അക്ഷയ്രാജ്. ഗായകർ : നജീം അർഷാദ്,  അമൃത ജയകുമാർ.കഥ :ഷഹീൻ.  ഛായാ ഗ്രഹണം : ശ്രീനി  ജി. എസ്‌.  എഡിറ്റിംഗ് : അനുരാജ്  രാജശേഖരൻ. മേക്കപ്പ് , കോസ്‌റ്റ്യൂംസ് : ഷീജ എം ഐ എ. കലാസംവിധാനം: ബിനു ഗിന്നസ്. പ്രൊ ഡക്ഷൻ കൺട്രോളർ : വിഷ്ണു  ഗംഗാധർ .  പി ആർ ഒ : റഹിം പനവൂർ. സ്റ്റിൽസ് : ഐസക്ക് ജോർജ് . അസിസ്റ്റന്റ് ഡയറക്ടർമാർ :  സുജി എസ്‌ . നായർ,  തുഷാര  ആർ.  മ്യൂസിക്ക് പ്രോഗ്രാമിംഗ് : ജോയ് ജിനിത്ത്. വയലിൻ: നന്ദു ജി. എസ്‌.  ഹെലിക്യാം : ജോബൻ  കൊട്ടാരക്കര. തിരുവനന്തപുരം, വർക്കല എന്നിവിടങ്ങളിലായിരുന്നു   ആൽബത്തിന്റെ ചിത്രീകരണം.

ഒരു  കുടയും  കുഞ്ഞുപെങ്ങളും  എന്ന    സീരിയലിലും  യോദ്ധ  എന്ന  മോഹൻലാൽ ചിത്രത്തിലും ബാലതാരമായി അഭിനയിച്ചിട്ടുള  വിനീത് അനിൽ   പ്രേക്ഷകർക്ക്  സുപരിചിത നാണ് . വിനീത് സംവിധാനം  ചെയ്യുന്ന  ആറാമത്തെ  ആൽബമാണിത്.

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker