CrimeNEWS

നേപ്പാൾ സ്വദേശി മർദനമേറ്റ് മരിച്ചു; മകൻ അറസ്റ്റിൽ

പിതൃസഹോദരിക്ക് നൽകാനുള്ള തുക സംബന്ധിച്ച തർക്കത്തെ തുടർന്ന് രാംചന്ദിനെ പതം മർദിക്കുകയായിരുന്നു

വേങ്ങര: കുടുംബവഴക്കിനിടെ മർദനമേറ്റ് ചികിത്സയിലായിരുന്ന നേപ്പാൾ സ്വദേശി മരിച്ചു. മകൻ അറസ്റ്റിൽ. കുറ്റൂർ കുഴിച്ചിനയിൽ വർഷങ്ങളായി കടകളുടെ കാവൽ ജോലി ചെയ്തുവന്ന നേപ്പാൾ സേത്തി ജില്ലയിലെ രാം ചന്ദ് (70) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയുണ്ടായ സംഭവത്തിൽ അറസ്റ്റിലായ മകൻ പതം ബഹദൂർ (31) റിമാൻഡിലാണ്.

രാം ചന്ദ് ഏറെക്കാലമായി കുഴിച്ചിനയിലെ വാടകമുറിയിൽ ഒറ്റയ്ക്കാണ് താമസം.

പതം ബഹദൂർ കോഴിക്കോട്ട് ഹോട്ടൽ ജോലിക്കാരനാണ്. ഇദ്ദേഹം ബുധനാഴ്ച പിതാവ് താമസിക്കുന്ന വാടക മുറിയിലെത്തിയപ്പോഴാണ് വഴക്കുണ്ടായത്. പിതൃസഹോദരിക്ക് നൽകാനുള്ള തുക സംബന്ധിച്ച തർക്കത്തെ തുടർന്ന് രാംചന്ദിനെ പതം മർദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസെത്തി രാം ചന്ദിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ ഉച്ചയോടെ മരിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker