Careers

ബാങ്ക് ഓഫ് ബറോഡയില്‍ മാനേജരാകാം; ഏപ്രില്‍ 14 വരെ അപേക്ഷിക്കാം

ബാങ്ക് ഓഫ് ബറോഡയില്‍ ബ്രാഞ്ച് റിസീവബ്ള്‍സ് മാനേജര്‍ തസ്തികയില്‍ 159 കരാര്‍ ഒഴിവ്. കേരളത്തില്‍ 5 ഒഴിവുണ്ട്. ഏപ്രില്‍ 14 വരെ അപേക്ഷിക്കാം. www.bankofbaroda.co.in ബന്ധപ്പെട്ട മേഖലകളില്‍ 2 വര്‍ഷം ജോലിപരിചയമുള്ള ബിരുദധാരികള്‍ക്കാണ് അവസരം. പിജി അല്ലെങ്കില്‍ ഡിപ്ലോമ അഭികാമ്യം.

പ്രായം: 23-35. പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാര്‍ക്കു പത്തും വര്‍ഷം ഇളവ്. വിമുക്തഭടന്‍മാര്‍ക്കും ഇളവുണ്ട്.

Back to top button
error: