KeralaNEWS

യുവതികളെ കേരളത്തിലേക്ക് കടത്തുന്നത് കെട്ടിട നിര്‍മ്മാണത്തൊഴിലാളികള്‍ എന്ന വ്യാജേന; മനുഷ്യക്കടത്ത് കേസില്‍ കൂടുതല്‍ പേര്‍ കുടുങ്ങും

തിരുവനന്തപുരം: അന്യസംസ്ഥാനത്ത് നിന്ന് വന്ന തൊഴിലാളികള്‍ നാട്ടില്‍ നടത്തുന്നത് പെണ്‍വാണിഭം. മനുഷ്യക്കടത്ത് അന്വേഷിച്ച് കേരളത്തിലെത്തിയ അസം പൊലീസിനൊപ്പം തിരുവനന്തപുരത്തെ പൊലീസ് സംഘവും സംയുക്തമായി സഹകരിച്ചപ്പോള്‍ പുറത്ത് വന്നത് വമ്പന്‍ മനുഷ്യക്കടത്ത് ശ്യംഖലയെപ്പറ്റിയുള്ള വിവരങ്ങളാണ്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിനടുത്തും തമ്പാനുരിലുമുള്ള ഹോട്ടലുകളില്‍ നടത്തിയ റെയ്ഡില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുള്‍പ്പെടെ ഒന്‍പത് സ്ത്രീകളും ഒന്‍പത് പുരുഷന്മാരുമാണ് പൊലീസ് പിടിയിലായത്. പെണ്‍വാണിഭസംഘത്തിന്റെ നടത്തിപ്പുകാരും അസം സ്വദേശികളുമായ മുസാഹുള്‍ ഹഖ്,റബുള്‍ ഹുസൈന്‍ എന്നിവരും രണ്ടു ഇതര സംസ്ഥാന തൊഴിലാളികളുമാണ് സംഘത്തിലെ മുഖ്യ കണ്ണികള്‍.

കെട്ടിടനിര്‍മ്മാണത്തൊഴിലാളികള്‍ എന്ന വ്യാജേനയാണ് യുവതികളെ കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്നതെന്ന് പൊലീസ് പറയുന്നു. യുവതിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് അസം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ പതിനൊന്നാം തീയതി മുസഹുള്‍ ഹഖ്,റബുള്‍ ഹുസൈന്‍ എന്നിവരെ പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തു.

തമ്പാനൂര്‍ പൊലീസിന്റെയും മെഡിക്കല്‍ കോളേജ് പൊലീസിന്റെയും കൂടി സഹകരണത്തോടെ സ്‌റ്റേഷന്‍ പരിതിയില്‍ റെയ്ഡ് നടന്നത്. കുടുംബാംഗങ്ങളെന്ന് പറഞ്ഞാണ് മുറി വാടകയ്‌ക്കെടുത്തതെന്ന് ഹോട്ടല്‍ അധികൃതര്‍ പൊലീസിനെ അറിയിച്ചത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker