IndiaNEWS

മകളായി ദത്തെടുത്ത പെണ്‍കുട്ടികളുടെ വിവാഹം നടത്തി മധ്യപ്രദേശ് മുഖ്യമന്ത്രി

ഇരുപത് വര്‍ഷം മുന്‍പ് ദത്തെടുത്ത മൂന്നുപെണ്‍മക്കളുടെ വിവാഹം നടത്തി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. 20 വര്‍ഷം മുന്‍പ് വിദിഷയിലെ സുന്ദര്‍ സോ ആശ്രമത്തില്‍ ഏഴുപെണ്‍കുട്ടികളേയും രണ്ട് ആണ്‍കുട്ടികളേയുമായിരുന്നു ഇദ്ദേഹം ദത്തെടുത്തിരുന്നത്.

ഇതുവരെ നാല് പെണ്‍കുട്ടികളുടെയും ആണ്‍കുട്ടിയുടെയും വിവാഹം ശിവരാജ് സിംഗ് ചൗഹാന്‍ നടത്തി. രാധ, സുമന്‍, പ്രീതി എന്നിവരുടെ വിവാഹമായിരുന്നു വ്യാഴാഴ്ച നടന്നത്. വിദിഷയിലെ പ്രശസ്തമായ ബധ് വാലെ ഗണേശക്ഷേത്രത്തിലായിരുന്നു ആരാചരങ്ങളും അനുഷ്ഠാനങ്ങളും അനുസരിച്ചുള്ള ചടങ്ങുകള്‍ നടന്നത്. ചടങ്ങുകള്‍ നടന്ന സമയത്ത് ശിവരാജ് സിംഗ് ചൗഹാനും ഭാര്യ സാധനയും വികാരാധീനരായി. പുതുതായി വിവാഹിതരായവര്‍ക്ക് എല്ലാ അനുഗഹ്രങ്ങളും നല്‍കി. വിവാഹ ചടങ്ങുകളുടെ വീഡിയോ പിന്നീട് മുഖ്യമന്ത്രി ട്വിറ്ററില്‍ പങ്കുവച്ചു.

‘ഇന്ന് എന്റെ മൂന്നു മക്കള്‍ സന്തുഷ്ടമായ ഭാവി ജീവിതത്തിലേക്ക് കടക്കുന്നു. എല്ലാ അച്ഛന്‍മാരുടെയും ഏറ്റവും ഭാഗ്യമുള്ള, നല്ല ദിവസം ഇതായിരിക്കും’- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. വിവാഹത്തോടനുബന്ധിച്ച് മൂന്ന് വൃക്ഷത്തൈകളും മുഖ്യമന്ത്രി നട്ടു. 1998-ല്‍ കുട്ടികളായിരുന്നപ്പോഴാണ് ഇവരെ ദത്തെടുത്തതെന്ന് അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിച്ചു. അവര്‍ക്ക് രക്ഷിതാക്കളുണ്ടായിരുന്നില്ല. വലിയ സ്നേഹം നല്‍കിയാണ് സാധന കുട്ടികളെ വളര്‍ത്തിയത്. ഇന്ന് ഞങ്ങള്‍ അവരുടെ വിവാഹം നടത്തി. വളരെ സന്തോഷമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

 

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker