CrimeNEWS

വൈക്കത്ത് മദ്യലഹരിയില്‍ അനുജന്‍ ജ്യേഷ്ഠനെ വെട്ടി കൊലപ്പെടുത്തി

വൈക്കം: മദ്യലഹരിയില്‍ സംഘര്‍ഷമുണ്ടായി അനുജന്‍ ജ്യേഷ്ഠനെ വെട്ടി കൊലപ്പെടുത്തി. ഉദയനാപുരം വൈക്കം പ്രയാര്‍ ഒറ്റയില്‍ താഴ്ചയില്‍ രവിന്‍ (34) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം നടക്കുന്നത്.

രവിന്‍ വീട്ടുമുറ്റത്ത് വീണുകിടക്കുന്നതായി സഹോദരന്‍ വിപിന്‍ അയല്‍വാസിയായ വീട്ടമ്മയെ അറിയിച്ചതോടെയിരുന്നു സംഭവം പുറത്തറിഞ്ഞത്. വീട്ടമ്മ നോക്കിയപ്പോള്‍ വീട്ടുമുറ്റത്ത് രവിന്‍ അനക്കമറ്റുകിടക്കുന്നത് കണ്ടു. തുടര്‍ന്ന് ഇവര്‍ വിവരമറിയിച്ചതിനേത്തുടര്‍ന്ന് നാട്ടുകാര്‍ സ്ഥലത്തെത്തി രവിനെ വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കെട്ടിട നിർമാണതൊഴിലാളികളായ രവിനും അനുജൻ വിപിനും ഒരുമിച്ചാണ് താമസം. മദ്യപിച്ച് കലഹിക്കുന്നത് പതിവായതിനാൽ ഇരുവരുടെയും ഭാര്യമാർ മക്കളുമായി അവരുടെ വീട്ടിലേക്ക് പോയിരുന്നു. വീട്ടിലെ കലഹം ഇവരുടെ അച്ഛൻ മറ്റൊരു വീട്ടിൽ തനിച്ചാണ് താമസം. അമ്മ കടുത്തുരുത്തിയിലെ ഒരു വീട്ടിൽ ജോലിചെയ്താണ് കഴിയുന്നത്.

ഇരുവരും തമ്മിൽ വഴക്ക് പതിവായതിനാൽ നാട്ടുകാരും ശ്രദ്ധിക്കാറില്ല. വൈക്കം പോലീസ് മേൽനടപടികൾ സ്വീകരിച്ചു. ജില്ലാ പോലീസ് മേധാവി ഡി.ശിൽപ്പ,വൈക്കം ഡി.വൈ.എസ്.പി എ.ജെ.തോമസ് എന്നിവർ സ്ഥലത്തെത്തി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker