Big BreakingIndia

ഫോട്ടോ ജേ​ർ​ണ​ലി​സ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ കൊലപാതകത്തിൽ പങ്കില്ല; ഖേദം പ്രകടിപ്പിച്ച് താലിബാന്‍

കാ​ബൂ​ൾ: പു​ലി​റ്റ്സ​ർ പു​ര​സ്കാ​ര ജേ​താ​വാ​യ ഇ​ന്ത്യ​ൻ ഫോട്ടോ ജേ​ർ​ണ​ലി​സ്റ്റ് ഡാ​നി​ഷ് സി​ദ്ദി​ഖി(40) അ​ഫ്ഗാ​നി​സ്ഥാ​നി​ൽ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ​ങ്കി​ല്ലെ​ന്ന് താ​ലി​ബാ​ൻ. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ കൊ​ല്ല​പ്പെ​ടാ​നി​ട​യാ​യ ഏ​റ്റു​മു​ട്ട​ലി​നെ കു​റി​ച്ച് ത​ങ്ങ​ള്‍​ക്ക് അ​റി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം എ​ങ്ങ​നെ​യാ​ണ് മ​രി​ച്ച​തെ​ന്ന് വ്യ​ക്ത​മ​ല്ലെ​ന്നും താ​ലി​ബാ​ന്‍ വ​ക്താ​വ് സാ​ബി​നു​ള്ള മു​ജാ​ഹി​ദ് അ​റി​യി​ച്ചു.

യുദ്ധമേഖലയിലേക്ക്  ഏതെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ പ്രവേശിച്ചാല്‍ അക്കാര്യം ഞങ്ങളെ അറിയിക്കാറുണ്ട്. ആ വ്യക്തിക്ക് ആവശ്യമുള്ള സുരക്ഷ ഞങ്ങള്‍ നല്‍കാറുമുണ്ട്.  ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനായ ഡാനിഷ് സിദ്ദീഖിയുടെ മരണത്തില്‍ ഞങ്ങള്‍ ഖേദിക്കുന്നു. താലിബാന്‍ വക്താവ് കൂട്ടിച്ചേര്‍ത്തു.

ക​ഴി​ഞ്ഞ ദി​വ​സം റോ​യി​ട്ടേ​ഴ്സി​നു​ വേ​ണ്ടി അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ആ​ഭ്യ​ന്ത​ര​സം​ഘ​ർ​ഷ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​തി​നി​ടെ​യാ​ണു ഡാ​നി​ഷ് സി​ദ്ദി​ഖി കൊ​ല്ല​പ്പെ​ട്ട​ത്. അ​ഫ്ഗാ​ൻ സൈ​ന്യ​വും താ​ലി​ബാ​ൻ ഭീ​ക​ര​രും ത​മ്മി​ൽ രൂ​ക്ഷ​പോ​രാ​ട്ടം ന​ട​ക്കു​ന്ന കാ​ണ്ഡ​ഹാ​ർ മേ​ഖ​ല​യി​ൽ​നി​ന്നാ​ണു ഡാ​നി​ഷ് സി​ദ്ദി​ഖി ഏ​റ്റ​വു​മൊ​ടു​വി​ൽ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker