Social MediaTRENDING

മദ്യശാലയില്‍ അതിക്രമിച്ചുകയറി അടിച്ചു ഫിറ്റായി കുരങ്ങന്‍ -വിഡിയോ

മനുഷ്യരെ അനുകരിക്കുന്ന കാര്യത്തില്‍ കുരങ്ങന്മാർ അതിസമർത്ഥരാണ്.മനുഷ്യരിൽ നിന്ന് എളുപ്പത്തിൽ കാര്യങ്ങൾ പഠിക്കാനും അനുകരിക്കാനും കഴിയുന്ന ഒരു ജീവികൂടിയാണ് കുരങ്ങൻ. തനിക്ക് ആഹാരം നല്‍കിയ വൃദ്ധയെ ആലിംഗനം ചെയ്ത് മടങ്ങിയ കുരങ്ങന്‍റെ വിഡിയോയും അടുത്തിടെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

എന്നാല്‍, ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ കണ്ടാല്‍ ആരും അത് ഒന്നുകൂടി കാണുമെന്നത് ഉറപ്പാണ്‌. അതായത്  മദ്യം വില്‍ക്കുന്ന കടയില്‍ അതിക്രമിച്ചു കയറി കുരങ്ങന്‍ നടത്തിയ  പരാക്രമമാണ് വീഡിയോയില്‍. മധ്യപ്രദേശിലെ  മണ്ഡല ജില്ലയില്‍ നിന്നുമാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നത്.

മദ്യം വില്‍ക്കുന്ന കടയ്ക്കുള്ളില്‍ കടന്ന കുരങ്ങന്‍   കടയുടമയ്ക്ക് യാതൊരുവിധ ശല്യവും ചെയ്യാതെ നേരെ ഒരു കുപ്പി എടുത്ത് കവര്‍ മാറ്റി, അടപ്പൂരി കുടിയ്ക്കാന്‍ ആരംഭിക്കുകയായിരുന്നു. ഇടയ്ക്ക് കൈയില്‍ വീണ മദ്യത്തുള്ളികള്‍  നക്കിയെടുക്കുന്നതും കാണാം.അടപ്പ് ഊരിയതിന് ശേഷം നേരിട്ട് കുടിയ്ക്കാന്‍ ശ്രമിച്ച കുരങ്ങന് മദ്യം കിട്ടാതെ വന്നപ്പോള്‍ കുപ്പി മുകളിലേയ്ക്ക് ഉയര്‍ത്തി അനായാസമാണ് മദ്യം അകത്താക്കിയത്‌. ഇടയ്ക്ക് കടയുടമ “ടച്ചിംഗ്സ്” കൊടുത്തത് സ്വീകരിച്ചുമില്ല.

 

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker