Big BreakingKerala

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്; പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് കോടതിയില്‍

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് കോടതിയെ സമീപിച്ചു. പ്രധാന പ്രതി സൂഫിയാന്‍ അടക്കമുള്ളവരെ പതിനാല് ദിവസം കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് മഞ്ചേരി കോടതിയെയാണ് കസ്റ്റംസ് സമീപിച്ചത്

രാമനാട്ടുകര അപകടവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പതിനേഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് കസ്റ്റംസിന്റെ നിലപാട്. അര്‍ജുന്‍ ആയങ്കിയെ അടുത്ത ദിവസം കസ്റ്റംസ് ചോദ്യം ചെയ്യും. ജയിലിലുള്ള കൊടി സുനിയേയും ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണിപ്പോള്‍ കസ്റ്റംസ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker