CrimeNEWS

ഭര്‍തൃമാതാവിനെ കഴുത്തു ഞെരിച്ചു കൊന്നു; മരുമകളും കാമുകനും അറസ്റ്റില്‍

ചണ്ഡിഗഡ്: ഭര്‍ത്താവിന്റെ അമ്മയെ യുവതി കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് യുവതിയെയും കാമുകനെയും അംബാല പൊലീസ് അറസ്റ്റ്ചെയ്തു.55 കാരിയായ സുഷമ ചൗഹാനെയാണ് അംബാല സെന്‍ട്രല്‍ ജയിലിനു പിന്നിലെ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കെയര്‍ ടെയ്ക്കറായി ജോലി ചെയ്തിരുന്ന സുഷമയെ കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് കാണാതായത്. മരിച്ച സ്ത്രീയുടെ മൂത്തമകന്‍ അമിതിന്റെ ഭാര്യയായ രജനിയാണ് കൊല നടത്തിയതെന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. റോപ്പറിലെ ടാക്സി ഡ്രൈവറായ സ്വരന്‍സിങ്ങാണ് കേസിലെ മറ്റൊരു പ്രതി. കാമുകനായ സ്വരന്‍സിങ്ങിന്റെ സഹായത്തോടെയാണ് യുവതി കുറ്റകൃത്യം നടത്തിയതെന്നും പൊലീസ് പറയുന്നു.

സ്വരന്‍ സിങ്ങുമായി രജനിക്കുള്ള അടുപ്പം ഭര്‍തൃമാതാവ് അറിഞ്ഞു. ഇതേ കുറിച്ച് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് കാമുകന്റെ സഹായത്തോടെ യുവതി ഭര്‍തൃമാതാവിനെ കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നു. ബുധനാഴ്ചയാണ് സുഷമയുടെ മൃതദേഹം റെയില്‍വെ ട്രാക്കില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker