IndiaNEWS

കാമുകിയുമായി വേര്‍പിരിഞ്ഞു ദേഷ്യത്തില്‍ കാറുകള്‍ തല്ലിത്തകര്‍ത്തു; യുവാവ് അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരുവിലെ ഡിസിപി വെസ്റ്റ് സോണില്‍ നിരവധി കാറുകള്‍ തല്ലിത്തകര്‍ത്ത കേസില്‍ 27കാരനായ യുവാവ് അറസ്റ്റില്‍. കാമുകിയുമായി വേര്‍പിരിഞ്ഞതിന്റെ ദേഷ്യത്തിലാണ് യുവാവ് കാറുകള്‍ തല്ലിത്തകര്‍ത്തതെന്ന് പൊലീസ് പറഞ്ഞു.വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. യാതൊരു പ്രകോപനവുമില്ലാതെ, റോഡരികില്‍ നിര്‍ത്തിയിട്ട കാറുകള്‍ യുവാവ് തല്ലിത്തകര്‍ക്കുകയായിരുന്നു.

പ്രദേശത്തെ സിസിടിവി ദൃശ്യം പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വെള്ളിയാഴ്ച രാവിലെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കാമുകിയുമായുള്ള ബന്ധം വേര്‍പിരിഞ്ഞതിന്റെ സങ്കടത്തിലും നിരാശയിലുമായിരുന്നു താനെന്നും, ദേഷ്യം സഹിക്കവയ്യാതെയാണ് കാറുകള്‍ തല്ലിത്തകര്‍ത്തതെന്നും ചോദ്യം ചെയ്യലിനിടെ യുവാവ് കുറ്റസമ്മതം നടത്തി

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker