KeralaNEWS

തൊഴില്‍ പ്രതിസന്ധി; പാലക്കാട്ട് ലൈറ്റ് ആന്റ് സൗണ്ട് കട ഉടമ ആത്മഹത്യ ചെയ്തു

പാലക്കാട്: തൊഴില്‍ പ്രതിസന്ധി മൂലം പാലക്കാട്ട് ലൈറ്റ് ആന്റ് സൗണ്ട് കട ഉടമ ആത്മഹത്യ ചെയ്തു. വെണ്ണക്കര പൊന്നുമണി ലൈറ്റ് ആന്റ് സൗണ്ട് ഉടമ പൊന്നുമണിയാണ് ആത്മഹത്യ ചെയ്തത്. പൊന്നുമണിയെ ഇന്നലെ വീടിനുള്ളില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ രണ്ടിന് മരിച്ചു.

കൊവിഡ് പ്രതിസന്ധിയില്‍ തൊഴിലില്ലാതായതാണ് മരണകാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു. സ്വര്‍ണ്ണപ്പണയം, ചിട്ടി പിടിച്ചത് ഉള്‍പ്പടെ കടമുണ്ടായിരുന്നു. കടബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് മകന്‍ പറഞ്ഞു.

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker