Movie

ആ ഡോക്ടർ ഏറ്റവുമധികം ഓഡിഷന്‍ നടന്ന കഥാപാത്രം, പാര്‍വതി ആര്‍. കൃഷ്ണ

അവിടെ ചെന്നപ്പോൾ സിനിമയിലെ ഒരു സീന്‍ എനിക്ക് പെര്‍ഫോം ചെയ്യാന്‍ തന്നു. ഞാനത് ചെയ്തു. ഒരു ദിവസം കൂടി വരണം എന്ന് പറഞ്ഞു.

‘മാലിക്ക്’ എന്ന ചിത്രത്തില്‍ ജയിലിലെ ഒരു ഡോക്ടറുടെ വേഷമാണ് പാര്‍വതി ആര്‍. കൃഷ്ണ ചെയ്തത്. പക്ഷേ വളരെ ശ്രദ്ധേയമായ കഥാപാത്രമാണത്.

‘മാലിക്കി’ലേക്ക് എത്തിയതിനെക്കുറിച്ച് തുറന്നുപറയുകയാണിവിടെ പാര്‍വതി:

“ഒരു ഓഡിഷന്‍ പോലും ജീവിതത്തില്‍ അറ്റന്‍ഡ് ചെയ്യാത്തയാളാണ് ഞാന്‍. എനിക്ക് നല്ല മടിയാണ്. കുറേപ്പേര്‍ ക്യൂവായി നില്‍ക്കും എന്നൊക്കെയാണ് ഓഡിഷനെപ്പറ്റിയുള്ള എന്റെ ധാരണ. എന്നാല്‍ അവിടെ ചെന്നപ്പോള്‍ അങ്ങനെയൊന്നുമില്ല. സിനിമയിലെ ഒരു സീന്‍ എനിക്ക് പെര്‍ഫോം ചെയ്യാന്‍ തന്നു. ഞാനത് ചെയ്തു. ഒരു ദിവസം കൂടി വരണം എന്ന് പറഞ്ഞു. രണ്ടാമതു ചെന്നപ്പോൾ സനലേട്ടനുമായിട്ടുള്ള കോമ്പിനേഷന്‍ സീനാണ് തന്നത്. ഫ്രെഡ്ഡി എന്നാണ് സനലേട്ടൻ അവതരിപ്പിച്ച കഥാപാത്രത്തിൻ്റെ പേര്. ഓഡിഷൻ കഴിഞ്ഞ് ഞങ്ങള്‍ രണ്ടാളെയും തെരഞ്ഞെടുത്തു. ഒരുപാട് ഓഡിഷന്‍ നടന്ന ക്യാരക്ടറാണ് ഇതെന്നാണ് ഞാന്‍ അറിഞ്ഞത്…”
പാര്‍വതി വെളിപ്പെടുത്തുന്നു.

സുലൈമാന്‍ അലിയെന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഫഹദ് ഫാസിലും റോസ്ലിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നിമിഷ സജയനും ഉജ്വല പ്രകടനമാണ് കാഴ്ചവെച്ചത്.

വിനയ് ഫോര്‍ട്ട്, ജോജു ജോര്‍ജ്, ജലജ തുടങ്ങി നിരവധി താരങ്ങളും മികച്ച പ്രകടനമാണ് നടത്തിയത്.

ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ‘മാലിക്ക്’ വലിയ നിരൂപക പ്രശംസയാണ് നേടിക്കൊണ്ടിരിക്കുന്നത്.

ബീമാപ്പള്ളി വെടിവെയ്പ്പ് അടക്കമുള്ള കലാപങ്ങളെ വെള്ളപൂശാനുള്ള ശ്രമമാണ് ‘മാലിക്കി’ൽ നടത്തിയിരിക്കുന്നതെന്ന വിമർശനം ഇതിനിടെ ഉയർന്നിട്ടുണ്ട്. ചര്‍ച്ചകള്‍ സജീവമായതിന് പിന്നാലെ വിശദീകരണവുമായി സംവിധായകന്‍ മഹേഷ് നാരായണന്‍ തന്നെ രംഗത്തെത്തി. ‘മാലിക്ക്’ ഒരു ഫിക്ഷണല്‍ കഥ മാത്രമാണെന്നാണ് അദ്ദേഹം പറഞ്ഞത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker