NewsThen Special

കള്ളുകുടിയന്മാരേ, ജാഗ്രതൈ, പാലക്കാടു നിന്നെത്തുന്നത് കണ്ണും കരളും ദ്രവിപ്പിക്കുന്ന വ്യാജക്ക​ള്ള്

ജില്ലാതലം മുതൽ റേഞ്ച് തലം വരെയുള്ള ഉദ്യോഗസ്ഥരുടെ അറിവോടെ, വർഷങ്ങളായി ജില്ലയിൽ വ്യാജക്കള്ള് നിർമ്മാണം നടന്നുവരികയായിരുന്നു എന്ന വിവരം ഞെട്ടിക്കുന്നതാണ്

സ്‌റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് വടക്കാഞ്ചേരി വഴുവക്കോടുള്ള ഒരു വീട്ടില്‍ നിന്ന് 1312 ലിറ്റര്‍ സ്പിരിറ്റ്, 2220 ലിറ്റര്‍ വ്യാജകള്ള്, 11 ലക്ഷം രൂപ എന്നിവ പിടിച്ചെടുത്തു. അതോടൊപ്പം മാസപ്പടി വിശദാംശങ്ങളുള്ള ഡയറി, ട്രയല്‍ ബാലന്‍സ് കാണിക്കുന്ന കമ്പ്യൂട്ടര്‍സ്‌റ്റേറ്റ്‌മെന്റ്, ചില ക്യാഷ്ബുക്കുകള്‍, വൗച്ചറുകള്‍ എന്നിവയും ഈ വീട്ടില്‍ നിന്ന് കണ്ടെടുത്തു.

ഈ രേഖകളില്‍ നിന്നാണ് വ്യാജ മദ്യലോബിയുമായി ബന്ധമുള്ള എക്‌സൈസ് ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ ലഭിച്ചത്.
അതനുസരിച്ച് വ്യാ​ജ​ക്ക​ള്ള് നി​ര്‍​മാ​ണ​ ലോബിയെ വർഷങ്ങളായി സഹായിച്ചു വന്ന 13 എക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്മാരെ സ​സ്പെ​ന്‍ഡു ചെയ്തു. മാത്രമല്ല ഇത് സംബന്ധിച്ച അന്വേഷണം വിജിലൻസ് ആന്റ് ആന്റികറപ്ഷൻ ബ്യൂറോയെ ഏൽപ്പിക്കാനും എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ ഉത്തരവിട്ടു.

വ്യാ​ജ​ക്ക​ള്ളു നി​ര്‍​മാ​ണ​ക്കേ​സി​ലെ പ്ര​തി​ സോ​മ​ന്‍ നാ​യ​രി​ല്‍ നി​ന്ന് പാലക്കാട് ജില്ലയിലെ എക്സൈ​സ് – പോലീസ് ഉ​ദ്യോ​ഗ​സ്ഥ​ർ വർഷങ്ങളായി മാ​സ​പ്പ​ടി വാങ്ങിക്കൊണ്ടിരിക്കുകയായിരുന്നു.

ജില്ലാതലം മുതൽ റേഞ്ച് തലം വരെയുള്ള ഉദ്യോഗസ്ഥരുടെ അറിവോടെ, വർഷങ്ങളായി ജില്ലയിൽ വ്യാജക്കള്ള് നിർമ്മാണം നടന്നുവരികയായിരുന്നു എന്ന വിവരം ഞെട്ടിക്കുന്നതാണ്.

ആലത്തൂർ റെയ്ഞ്ച് ഓഫീസിൽ 93/2021 ക്രൈംനമ്പറിൽ ഒമ്പത് പേരെ പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ സംഭവത്തിൽ സമഗ്രവും വിശദവുമായ അന്വേഷണം നടക്കേണ്ടതിനാലാണ് കേസ് വിജിലൻസ് ആന്റ് ആന്റികറപ്ഷൻ ബ്യൂറോയ്ക്ക് കൈമാറുന്നത്. ഇത്തരം സംഭവങ്ങൾ സംസ്ഥാനത്ത് ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത എക്‌സൈസ് വകുപ്പ് പുലർത്തുന്നുണ്ട് എന്നുറപ്പുവരുത്തും.
രഹസ്യമായി ലഭിച്ച വിവരത്തെ അടിസ്ഥാനമാക്കി വിവരങ്ങളൊന്നും ചോർന്നുപോകാതെ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തുന്നതിൽ വിജയിച്ച എക്‌സൈസ് കമ്മീഷണർ എസ്. അനന്തകൃഷ്ണൻ ഐ പി എസ്, വിജിലൻസ് എസ്.പി മുഹമ്മദ് ഷാഫി എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷക സംഘത്തെ മന്ത്രി അഭിനന്ദിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker