KeralaNEWS

സര്‍ക്കാർ നടപടികള്‍ കോവിഡ് വ്യാപനത്തിന് ആക്കം കൂട്ടുന്നു എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

നരേന്ദ്രമോദിയെ കാണാന്‍ പിണറായി വിജയന്‍ ഡല്‍ഹിക്കുപോയത് കേരളസര്‍ക്കാരിനെതിരായ സ്വര്‍ണക്കടത്ത് കേസ് പൂര്‍ണമായും ഒതുക്കുക എന്ന ലക്ഷ്യത്തോടെയാണ്

കാസര്‍കോട്: ടി.പി.ആര്‍ നിരക്കിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തുന്ന കോവിസ് നിയന്ത്രണങ്ങള്‍ തികച്ചും അശാസ്ത്രീയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
കാസര്‍കോട് പ്രസ് ക്ലബ്ബിൽ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.           കടകള്‍ തുറക്കുന്ന കാര്യത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ യഥാര്‍ഥത്തില്‍ കോവിഡ് വ്യാപനത്തിന് ആക്കംകൂട്ടുകയാണ് ചെയ്യുന്നത്.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കടകള്‍ക്ക് ഏര്‍പ്പെടുത്തിയ അശാസ്ത്രീയമായ നിയന്ത്രണം കാരണം രോഗവ്യാപനം രൂക്ഷമാകുന്നു.
ഓരോ മാസവും കൃത്യമായി ശമ്പളം വാങ്ങി സുഭിക്ഷ ജീവിതം നയിക്കുന്ന വകുപ്പുദ്യോഗസ്ഥരുടെ ശുപാര്‍ശക്കനുസരിച്ചല്ല സര്‍ക്കാര്‍ തീരുമാനങ്ങളെടുക്കേണ്ടത്.                വ്യാപാരികള്‍ അടക്കമുള്ള ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളിലേക്ക് കണ്ണുതുറക്കണം.
കടകളില്‍ അടക്കം അനുഭവപ്പെടുന്ന തിരക്കുകള്‍ കോവിഡ് നിരക്ക് കൂട്ടുന്നു എന്ന കാര്യം ഐ.എം.എയും പ്രതിപക്ഷവും ഭരണപക്ഷത്തെ തന്നെ വിദഗ്ധരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ദുരഭിമാനം വെടിഞ്ഞ് യാഥാര്‍ഥ്യബോധത്തോടെ കാര്യങ്ങള്‍പഠിച്ചാണ് സര്‍ക്കാര്‍ നടപടി സ്വീകരിക്കേണ്ടത്.
ഒരു കോവിഡ് ദുരന്തനിവാരണകമ്മിറ്റി ഇതിനായി രൂപീകരിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ അഭിപ്രായം. വ്യാപാരമേഖലയിലും ചെറുകിട-വന്‍കിടവ്യവസായമേഖലകളിലും മോട്ടോര്‍ വ്യവസായ മേഖലകളിലും കാര്‍ഷികമേഖലയിലും തൊഴില്‍മേഖലകളിലും കോവിഡ് വരുത്തിയ സാമ്പത്തിക ആഘാതങ്ങള്‍ കണ്ടെത്താനും പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനും സര്‍ക്കാരിന് കഴിയണം. എന്നാല്‍ സര്‍ക്കാര്‍ എല്ലാ ദുരിതങ്ങളും കണ്ടില്ലെന്ന് നടിക്കുന്നു.

ഓട്ടോറിക്ഷാ തൊഴിലാളി മുതല്‍ വന്‍കിട ബിസിനസുകാര്‍ വരെ ഇന്ന് കടക്കെണിയിലാണ്. ഈ അവസരത്തില്‍ വ്യാപാരികള്‍ അടക്കമുള്ളവരെ ആത്മഹത്യയിലേക്ക് തള്ളിവിടാന്‍ ഇടയാക്കുന്ന റിക്കവറി നടപടികള്‍ നിര്‍ത്തിവെക്കണം. ഇത്തരമൊരു സാഹചര്യത്തിലാണ് വ്യാപാരികള്‍ സര്‍ക്കാരിന്റെ തലതിരിഞ്ഞനയങ്ങള്‍ക്കെതിരെ പൊട്ടിത്തെറിച്ചത്. അവരുടെ അവസ്ഥ മാനസിലാക്കി സാന്ത്വനം പകരേണ്ടതിനു പകരം വ്യാപാരികളെ വിരട്ടാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്.

ന്യൂനപക്ഷ വിദ്യാര്‍ഥി സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ പുനക്രമീകരിച്ച സംസ്ഥാനസര്‍ക്കാര്‍ മത സൗഹാര്‍ദത്തിന് പോറലേല്‍പ്പിക്കുന്ന തീരുമാനമാണ് കൈക്കൊണ്ടിരിക്കുന്നതെന്ന് വി.ഡി സതീശന്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിക്കുപോയത് കേരളത്തിന്റെ വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനല്ല. കേരളസര്‍ക്കാരിനെതിരായ സ്വര്‍ണക്കടത്ത് കേസ് പൂര്‍ണമായും ഒതുക്കുക എന്ന ലക്ഷ്യത്തോടെയാണ്. ഇതിന് പ്രത്യുപകാരമായി ബി.ജെ.പിയെ പ്രതിക്കൂട്ടിലാക്കിയ കൊടകര കുഴല്‍പ്പണക്കേസില്‍ അന്വേഷണം തുടരാതിരിക്കാനും കെ സുരേന്ദ്രനെ രക്ഷിക്കാനും മോദി-പിണറായി ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ടെന്ന് സതീശന്‍ ആരോപിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker