NEWS

ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ 410 കോടി രൂപയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി

കോയമ്പത്തൂർ:ലോട്ടറി രാജാവ്  സാന്റിയാഗോ മാര്‍ട്ടിന്റെ 410 കോടി രൂപയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി.ലോട്ടറി കുംഭകോണവുമായി ബന്ധപ്പെട്ടാണ് നടപടിയെന്ന് ഇ ഡി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

2002ല്‍ ഫ്യൂച്ചര്‍ ഗെയിമിങ് ആന്‍ഡ് ഹോട്ടല്‍ സര്‍വീസസിനെതിരായി എടുത്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് നടപടിയെന്നും 409.92 കോടിയാണ് താത്കാലികമായി കണ്ടുകെട്ടിയതെന്നും പത്രക്കുറിപ്പില്‍ പറയുന്നു.സാന്റിയാഗോ മാര്‍ട്ടിന്റെ സ്ഥാപനമാണിത്. ലോട്ടറി അച്ചടിച്ചും വിറ്റും കോടികളുണ്ടാക്കിയതിനാലാണ് ഇയാളെ ലോട്ടറി രാജാവ് എന്ന് വിളിക്കുന്നത്.മ്യാന്മര്‍ തലസ്ഥാനമായ യംഗൂണില്‍ തുടങ്ങിയ ലോട്ടറി ബിസിനസ് ആദ്യം തമിഴ്‌നാട്ടിലും പിന്നെ കേരളത്തിലും കര്‍ണാടകയിലും വ്യാപിപ്പിക്കുകയായിരുന്നു.

 

ലോട്ടറി തിരിമറി വഴി 4500 കോടിയുടെ അഴിമതി ഇയാള്‍ നടത്തിയെന്നായിരുന്നു സിബിഐയുടെയും എന്‍ഫോഴ്‌സ്‌മെന്റിന്റെയും കേസ്. തമിഴ്‌നാട്ടിലുള്ള ഇയാളുടെ 122 കോടിയുടെ സ്വത്ത് ഇഡി നേരത്തേ കണ്ടുകെട്ടിയിരുന്നു.

Back to top button
error: