IndiaNEWS

ജമ്മുകശ്മീരില്‍ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു

ജമ്മുകശ്മീരില്‍ സുരക്ഷാ സേന രണ്ട് ലഷ്‌കര്‍ ഭീകരരെ വധിച്ചു. ശ്രീനഗറിലെ ധന്‍മാര്‍ പ്രദേശത്തെ അലംദാര്‍ കോളനിയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.ഇന്ന് രാവിലെ പ്രദേശത്ത് തിരച്ചില്‍ നടത്തുമ്പോഴാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പ്രദേശം സുരക്ഷാ സേന വളഞ്ഞിട്ടുണ്ട്.

അതേസമയം ജമ്മുകശ്മീരില്‍ വീണ്ടും ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തി. ജമ്മു, സാംബ മേഖലകളിലെ നാലിടങ്ങളിലാണ് ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയത്. ഇന്നലെ രാത്രി എട്ട് മണിയോടെ രാംഗഡ് മേഖലയിലാണ് ആദ്യം ഡ്രോണ്‍ കണ്ടെത്തിയത്. പിന്നാലെ സാംബ, ഹീരാനഗര്‍, മീരാന്‍ സാഹിബ് തുടങ്ങിയ മേഖലകളിലും ഡ്രോണ്‍ കണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേതുടര്‍ന്ന് സുരക്ഷാ സേന അന്വേഷണം ആരംഭിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker