KeralaNEWS

ജനങ്ങളുടെ ജീവന്‍ പ്രധാനം,ഇളവുകള്‍ സാഹചര്യം പരിഗണിച്ചുമാത്രം; എ വിജയരാഘവന്‍

തിരുവനന്തപുരം: നിലവിലെ സാഹചര്യത്തില്‍ ജനങ്ങളുടെ ജീവനാണ് പ്രാധാന്യം നല്‍കുന്നതെന്ന് സിപിഎം ആക്റ്റിങ് സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകള്‍ സാമൂഹിക ഉത്തരവാദിത്തം നിറവേറ്റിക്കൊണ്ട് മാത്രമേ നല്‍കാനാകൂ എന്ന് അദ്ദേഹം വ്യക്തമാക്കി.

ഇളവുകള്‍ നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കുമ്പോള്‍ മുന്‍ഗണന നല്‍കുന്നത് ജനങ്ങളുടെ സുരക്ഷക്ക് തന്നെയാണ്. ഒരു വിഭാഗത്തിന്റെ മാത്രം പ്രശ്നം എന്ന നിലയിലല്ല മറിച്ച് സമൂഹത്തിന്റെ പൊതുപ്രശ്നങ്ങള്‍ കണക്കിലെടുത്ത് മാത്രമേ ഇളവുകളില്‍ തീരുമാനമെടുക്കാനാകൂ.സര്‍ക്കാര്‍ ഈ വിഷയം വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്ത് വരികയാണ്. കൂടുതല്‍ ഇളവുകള്‍ ആവശ്യപ്പെടുന്നവരും രോഗം കൂടിയാല്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുമെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, കടകള്‍ തുറക്കുന്ന കാര്യം ഇന്ന് വൈകിട്ടത്തെ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങള്‍ അറിയിച്ചു. പ്രശ്ന പരിഹാരത്തില്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയതായും സമിതി വ്യക്തമാക്കി.

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker