NEWS

ശബരിമല പാതയിൽ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു;വാഹനവും മൃതദേഹവും കണ്ടെത്തിയത്‌ രണ്ടു ദിവസത്തിന്‌ ശേഷം

ത്തനംതിട്ട: മണ്ണാറക്കുളഞ്ഞി-ശബരിമല പാതയില്‍ പ്ലാപ്പള്ളിക്ക്‌ സമീപം മയിലാടുംപാറയില്‍ ലോറി കൊക്കയിലേക്ക്‌ മറിഞ്ഞ്‌ ഡ്രൈവര്‍ മരിച്ചു.അപകടം ആരും അറിയാതിരുന്നതിനാൽ വാഹനവും മൃതദേഹവും കണ്ടെത്തിയത്‌ രണ്ടു ദിവസത്തിന്‌ ശേഷമാണ്.
തിരുനെല്‍വേലിയില്‍ നിന്നും സിമെന്റ്‌ കയറ്റിവന്ന ലോറിയാണ്‌ മറിഞ്ഞത്‌. ഡ്രൈവര്‍ തമിഴ്‌നാട്‌ സ്വദേശിയായ മാരിയപ്പനെ (30)വാഹനത്തിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന്‌ രണ്ടു ദിവസത്തോളം പഴക്കമുണ്ട്‌.ആദിവാസി വിഭാഗത്തിപ്പെട്ട ആളുകളാണ്‌ വാഹനം അപകടത്തില്‍പെട്ട വിവരം പുറം ലോകത്തെ അറിയിച്ചത്‌. ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ വനം വകുപ്പ്‌ ഉദ്യോഗസ്‌ഥരും ഫയര്‍ ഫോഴ്‌സും , പോലീസും സ്‌ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.
റോഡില്‍നിന്നു വളരെ താഴ്‌ചയിലേക്കാണ്‌ വാഹനം മറിഞ്ഞിരിക്കുന്നത്‌.ആള്‍താമസം ഇല്ലാത്ത മേഖലയായതിനാലും റോഡില്‍ നിന്നും കാണാന്‍ പറ്റാത്ത താഴ്‌ചയായതിനാലുമാണ്‌ വാഹനം അപകടത്തില്‍ പെട്ട വിവരം ആരും അറിയാതിരുന്നത്.പമ്ബയിലേക്ക്‌ നിര്‍മ്മാണത്തിന്‌ ആവശ്യമായ സിമിന്റുമായി പോയാതായിരുന്നു വാഹനം. മേഖലയിൽ ഒരാഴ്ചയിലേറെയായി കനത്ത മഴയുമായിരുന്നു ഉണ്ടായിരുന്നത്.

Back to top button
error: