Movie

‘മാലിക്കി’ലൂടെ 26 വര്‍ഷത്തിനുശേഷം ജലജയുടെ അതിഗംഭീര തിരിച്ചുവരവ്

വേദനകള്‍ നിറഞ്ഞ ജീവിതത്തെ, ഉള്‍ക്കരുത്തോടെ നേരിടുന്ന സ്ത്രീകഥാപാത്രമാണ് 'മാലിക്കി'ല്‍ ജലജ

മലയാള സിനിമയിലെ ദു:ഖപുത്രിയായ ജലജ ഒരു നീണ്ടകാലഘട്ടത്തിനു ശേഷം അതിഗംഭീരമായി തിരിച്ചുവന്നിരിക്കുന്നു ‘മാലിക്ക്’ എന്ന ചിത്രത്തിലൂടെ.

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ‘മാലിക്കി’ല്‍ കേന്ദ്ര കഥാപാത്രമായ അലി ഇക്കയുടെ ഉമ്മയായാണ് ജലജ എത്തുന്നത്.
വേദനകള്‍ നിറഞ്ഞ ജീവിതത്തെ, ഉള്‍ക്കരുത്തോടെ നേരിടുന്ന സ്ത്രീകഥാപാത്രമാണ് ‘മാലിക്കി’ല്‍ ജലജ.

ചെറുപ്രായത്തില്‍ ഭര്‍ത്താവിനെ നഷ്ടപ്പെട്ട ശേഷം രണ്ട് മക്കളെയും സ്വന്തം അധ്വാനത്തിലൂടെ വളര്‍ത്തിക്കൊണ്ടുവന്ന അധ്യാപികയാണ് ജലജയുടെ കഥാപാത്രം.
മകന്‍ ചെയ്ത കുറ്റകൃത്യത്തിനെതിരെ പറയാന്‍ ആരും തയ്യാറാകാതാകുമ്പോഴും ജലജ അവതരിപ്പിച്ച ഉമ്മ സാക്ഷി പറയാന്‍ തയ്യാറാകുന്നു. ‘മാലിക്കി’ല്‍ സ്വന്തം ആദര്‍ശത്തില്‍ നിന്നും അണുവിട വ്യതിചലിക്കാതെ തുടക്കം മുതല്‍ അവസാനം വരെ ഈ ഉമ്മ നിലകൊള്ളുന്നു.
‘മാലിക്കി’ല്‍ വളരെ കുറഞ്ഞ സീനുകളില്‍ മാത്രമാണ് എത്തുന്നതെങ്കിലും തന്റെ എല്ലാ സീനുകളും കയ്യടക്കത്തോടെ അഭിനയിച്ചിട്ടുണ്ട്, മലയാളത്തിലെ മികച്ച നടികളിലൊരാളായിരുന്ന ജലജ.
നിരാശയും ദേഷ്യവും സങ്കടവുമെല്ലാം നിറയുന്നപ ഉമ്മ കഥാപാത്രത്തിന് ഇടയ്ക്ക് വരുന്ന ചില വൈകാരികമാറ്റങ്ങളെ ഒട്ടും അതിശയോക്തിയില്ലാതെ ഭാവപ്പകർച്ച നടത്തിയിട്ടുണ്ട് ജലജ.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker