KeralaNEWS

മോഷണം നടത്തിയ ശേഷം അതേ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനക്ക് എത്തി,മോഷ്ടാവ് പിടിയില്‍

പാലക്കാട്: മോഷണം നടത്തിയ അതേ ക്ഷേത്രത്തിലെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത മോഷ്ടാവ് പോലീസ് പിടിയില്‍. മരുതറോഡ് മന്നപ്പള്ളം സ്വദേശി സുഭാഷിനെയാണ് (27) കസബ പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം ദേശീയ പാതയോരത്തുള്ള പുതുശ്ശേരി സൂര്യ ചിറ ക്ഷേത്രത്തിലാണ് മോഷണം നടന്നത്. തുടര്‍ന്ന് രാവിലത്തെ പ്രാര്‍ഥനക്കായി അതേ ക്ഷേത്രത്തില്‍ എത്തിയ പ്രതിയെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പിടികൂടുക ആയിരുന്നു.

ഇയാള്‍ ക്ഷേത്രത്തിന്റെ ചുറ്റുമതില്‍ വഴി ചാടി കടന്ന് ഭണ്ഡാരത്തില്‍ നിന്ന് പണവും ക്ഷേത്ര പരിസരത്തുള്ള തേങ്ങയും മറ്റു വസ്തുക്കളും ചാക്കിലാക്കി കടന്നു കളഞ്ഞു. മോഷണ ദൃശ്യം ക്ഷേത്ര പരിസരത്തുള്ള സിസിടിവിയില്‍ വ്യക്തമായി പതിഞ്ഞിരുന്നു. തുടര്‍ന്ന് പ്രാര്‍ത്ഥനക്ക്‌ ശേഷം വഴിപാടുകള്‍ നടത്തുന്നതിനിടെ ഇയാളെ കണ്ട് സംശയം തോന്നിയ ക്ഷേത്രത്തിലെ ജീവനക്കാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പാറ-പൊള്ളാച്ചി റോഡില്‍ ഇരട്ടിയാല്‍ ഭാഗത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. ഭണ്ഡാരത്തില്‍ ചെറിയ തുക മാത്രമാണ് ഉണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ മുമ്പ് ഒരു കേസിലും പെട്ടിട്ടില്ലെന്നും പോലീസ് അറിയിച്ചു. സിഐ എന്‍എസ് രാജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker