KeralaNEWS

കളളപ്പണം വെളുപ്പിക്കല്‍; ബിനീഷിനെതിരെ കേസെടുത്തത് മയക്കുമരുന്ന് കേസ് മാത്രം ആധാരമാക്കിയല്ല, കോടതിയില്‍ വെളിപ്പെടുത്തലുമായി ഇഡി

ബംഗളൂരു: കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ എന്‍ഫോഴ്സ്‌മെന്റിന്റെ മറുപടി വാദം ആരംഭിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ ഇടപാടില്‍ വിദേശികളടങ്ങുന്ന വലിയ റാക്കറ്റിന് പങ്കുണ്ടെന്ന് ഇഡി കോടതിയെ അറിയിച്ചു. ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത അനൂപിന്റെ ഡെബിറ്റ് കാര്‍ഡ് കാലാവധി കഴിഞ്ഞതെന്ന പ്രതിഭാഗം വാദം തെറ്റാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറഞ്ഞു.ആ കാര്‍ഡുപയോഗിച്ചു ഇടപാടുകളും നടന്നിട്ടുണ്ടെന്നു ഇഡി കോടതിയില്‍ പറഞ്ഞു.

മയക്കുമരുന്ന് കേസിനെ മാത്രം ആസ്പദമാക്കിയല്ല തങ്ങള്‍ കേസെടുത്തതെന്നും നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയും പൊലീസുമെടുത്ത പതിനാലോളം കേസുകളും തങ്ങളുടെ കേസിന് ആസ്പദമായതായി ഇഡി കോടതിയെ അറിയിച്ചു.

മയക്കുമരുന്ന് കേസില്‍ പ്രതിചേര്‍ക്കാത്തതിനാല്‍ തനിക്കെതിരെയുളള കേസ് നിലനില്‍ക്കില്ലെന്നും കേരളത്തിലും ദുബായിലും ബിനീഷിനെതിരെ കേസുണ്ടെന്ന് ആദ്യം കോടതിയില്‍ പറഞ്ഞ അന്വേഷണ സംഘം പിന്നീട് അതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ലെന്നും കഴിഞ്ഞദിവസം ബിനീഷിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു. ഒന്‍പത് മാസത്തോളമായി കര്‍ണാടകയില്‍ തടവിലുളള ബിനീഷിന്റെ ജാമ്യഹര്‍ജി ഇന്ന് പതിനഞ്ചാം തവണയാണ് പരിഗണിക്കുന്നത്.

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker