CrimeNEWS

കൃഷിസ്ഥലത്ത് ജോലിയിലായിരിക്കെ പിടിച്ചിറക്കി ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചയാളെ യുവതി അടിച്ചുകൊന്നു

ചെന്നൈ: ജോലിസ്ഥലത്ത് നിന്നും പിടിച്ചിറക്കി ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചയാളെ യുവതി അടിച്ചുകൊന്നു. കൃഷിസ്ഥലത്ത് ജോലിയിലിരിക്കെ അതിക്രമിച്ച് കയറിയ 40 വയസുകാരന്‍ യുവതിയെ പിടിച്ചുകൊണ്ടുപോയി ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ പ്രതിരോധ ശ്രമത്തിനിടെ യുവതിയുടെ കല്ലുകൊണ്ടുളള അടിയേറ്റ് കുറ്റവാളി മരിച്ചു. തമിഴ്നാട്ടിലെ ചെന്നൈയ്ക്കടുത്തുളള മിഞ്ജൂരിലാണ് സംഭവം. വിവരമറിഞ്ഞെത്തിയ പൊലീസ് കേസെടുത്തെങ്കിലും അന്വേഷണത്തിനൊടുവില്‍ യുവതിയെ വിട്ടയച്ചു.

21കാരിയായ യുവതിയും ഭര്‍ത്താവും മിഞ്ജൂരില്‍ ഒരു കൃഷിസ്ഥലത്താണ് ജോലി ചെയ്യുന്നത്. ഇവിടെ അതിക്രമിച്ച് കയറി അക്രമി പെണ്‍കുട്ടിയെ പിടിച്ചുവലിച്ച് ആളൊഴിഞ്ഞയിടത്തേക്ക് കൊണ്ടുപോകുകയും പ്രതി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

രക്ഷപ്പെടാന്‍ ശ്രമിച്ച യുവതി അക്രമിയെ പിടിച്ചു തളളി താഴെയിട്ടു. അടുത്ത് കിടന്ന കല്ലെടുത്ത് ഇയാളുടെ തലയില്‍ യുവതി അടിച്ചു. അതോടെ അക്രമിയുടെ ബോധം നശിച്ചു. യുവതി വേഗം ഭര്‍ത്താവിനടുത്ത് ഓടിയെത്തി സംഭവം അറിയിച്ചു. അപ്പോഴേക്കും സംഭവം അറിഞ്ഞ് അക്രമിയുടെ ശരീരം കിടന്നയിടത്തേക്ക് നാട്ടുകാര്‍ എത്തിയിരുന്നു.

വൈകാതെ മിഞ്ജൂര്‍ പൊലീസ് സ്ഥലത്തെത്തി. അക്രമി മരിച്ചതായി മനസിലാക്കിയ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. യുവതിക്കെതിരെ ഐപിസി 100 വകുപ്പ് അനുസരിച്ച് കേസെടുത്ത ശേഷം പിന്നീട് കൊല ആക്രമത്തെ പ്രതിരോധിക്കുമ്പോള്‍ സംഭവിച്ചതാണെന്ന് കണ്ടെത്തി യുവതിയെ വിട്ടയച്ചതായി തിരുവാളൂര്‍ എസ്.പി വി. വരുണ്‍ കുമാര്‍ അറിയിച്ചു.

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker