Movie

മാലിക് വെള്ള പൂശുന്നതാരെ…? അതു ബീമാപള്ളിക്കഥയോ…?’ ഫഹദിന്റെ ‘മാലിക്കി’നെതിരെ ക്രൈസ്തവ സംഘടന

കാലപത്തിന് പിന്നിൽ ക്രൈസ്തവർ ആണെന്ന് വരുത്താനുള്ള ബോധപൂർവ്വമായ ശ്രമമുണ്ടെന്നാണ് വിലയിരുത്തൽ

കൊച്ചി: ഫഹദ് ഫാസില്‍ നായകനാകുന്ന ‘മാലിക്ക്’ സിനിമയ്‌ക്കെതിരെ വിമർശനവുമായി ക്രൈസ്തവ സംഘടന.

ബീമാപള്ളി വെടിവെപ്പിനെ മാലിക്ക് സിനിമ വെള്ളപൂശിയെടുക്കുന്നു എന്നാണ് ഇവർ ഉയർത്തുന്ന വാദം.
കാലപത്തിന് പിന്നിൽ ക്രൈസ്തവർ അണെന്ന് വരുത്താനുള്ള ബോധപൂർവ്വമായ ശ്രമമുണ്ടെന്നാണ് വിലയിരുത്തൽ.
ഈ സാഹചര്യത്തിലാണ് പ്രതിഷേധം. കെ.സി.വൈ.എം പേജിലൂടെയാണ് സിനിമക്കെതിരെ ക്രൈസ്തവയുവജന സംഘടന രംഗത്തുവന്നിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

“മാലിക് വെള്ള പൂശുന്നത്‌ ആരെ…?
ഭീമാപള്ളി വെടിവെപ്പ്…?
കൊമ്പു ഷിബു എന്നറിയപ്പെടുന്ന ഫിഷെര്‍മന്‍ കോളനിയിലെ ഒരു ലോക്കല്‍ ഗുണ്ടാ തൊടുത്തു വിട്ട ഒരു ക്രിസ്ത്യന്‍ – മുസ്ലിം കലാപം. 300 പേരടങ്ങുന്ന മുസ്ലിം കലാപകാരികളെ നേരിട്ടതു ചെറിയ തുറ ഇടവക പള്ളിയിലെ 50 ഇല്‍ താഴെ വരുന്ന വിശ്വാസികള്‍. ഒടുവില്‍ ഭീമപള്ളിയിലെ മുസ്ലിം കലാപകാരികള്‍ക്കു സ്ഥിതി പന്തി അല്ല എന്ന് തോന്നിയപ്പോള്‍ കൂടുതല്‍ ഭീമപള്ളി ഗുണ്ടകളെ ഇറക്കി വര്‍ഗീയ കലാപത്തിനുള്ള ശ്രമം. പക്ഷെ അന്ന് പോലീസിന്റെ ശക്തമായ ഇടപെടല്‍ ഇല്ലായിരുന്നുവെങ്കില്‍ വീണ്ടും ഒരു മാറാട് കലാപം അവര്‍ത്തിക്കപ്പെടുമായിരുന്നു.

അറിയാം ഭീമ പള്ളി വെടിവെപ്പിന്റെ ചരിത്രം..?

കേരളത്തില്‍ 12 വര്‍ഷം മുമ്പ് നടന്ന വിവാദമായ പോലീസ് അതിക്രമം ആണ് കുപ്രസിദ്ധമായ ബീമാപ്പള്ളി പോലീസ് വെടിവയ്പ്പും കലാപവും. 2009 മെയ് 17 നായിരുന്നു 6 പേരുടെ മരണത്തിനും 32 ഓളം പേര്‍ക്ക് ഗുരുതരപരിക്കും ഏല്‍പ്പിച്ച സംഭവം നടന്നത്.

കൊമ്പ് ഷിബു എന്നറിയപ്പെട്ടിരുന്ന ചെറിയതുറ ഫിഷര്‍മാന്‍ കോളനിയിലെ ഒരു ലോക്കല്‍ ഗുണ്ടയാണ് എല്ലാ പ്രശനങ്ങള്‍ക്കും തുടക്കം കുറിച്ചത്. ബീമാപ്പള്ളിയില്‍ ഷഹീദ് മാഹിന്‍ അബൂബക്കര്‍, ബീമാ ബീവി എന്നിവരുടെ വിമോചനപോരാട്ടങ്ങളുടെ ഓര്‍മ പുതുക്കുന്ന ഉറൂസ് തിരുവനന്തപുരം നഗരത്തിലെ തന്നെ ഒരു പ്രധാന ആഘോഷമാണ്.
ഈ ആഘോഷത്തിന്റെ സമയത്ത് പീരുമുഹമ്മദ് എന്ന വ്യക്തിയുടെ കടയില്‍ നിന്ന് സാധനം വാങ്ങിയ കൊമ്പ് ഷിബുവും കടക്കാരനും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും തുടർന്ന് ഷിബുവും കൂട്ടരും പല കടകളും അടിച്ചു തകര്‍ക്കുകയും ചെയ്തു.

ഇതില്‍ അരിശം പൂണ്ട ബീമാപ്പള്ളിയിലെ ചിലര്‍ ചെറിയതുറയിലും വാഹനങ്ങള്‍ തകര്‍ക്കുക തുടങ്ങിയ പ്രവര്‍ത്തികള്‍ ചെയ്തു. വൈകാതെ ഈ സംഘര്‍ഷം ക്രിസ്ത്യന്‍ – മുസ്ലിം പ്രാദേശിക കലാപത്തിന്റെ തലത്തിലേയ്ക്കു വളർന്നു. അന്നു തന്നെ കളക്ടര്‍ സഞ്ജയ് കൗള്‍ന്റെ നേതൃത്വത്തില്‍ നടന്ന സമാധാന ഉടമ്പടി അനുസരിച്ച് കൊമ്പ് ഷിബുവിനെ അറസ്‌റ് ചെയ്യാന്‍ തീരുമാനിച്ചു. പക്ഷേ അത് പാലിക്കപ്പെട്ടില്ല.

തൊട്ടടുത്ത ദിവസം പ്രദേശം അതീവ സംഘര്‍ഷാവസ്ഥയില്‍ ആവുകയും ജനക്കൂട്ടത്തിനു നേരെ ഉച്ചയോടെ പോലീസ് വെടി ഉതിര്‍ക്കുകയും ചെയ്തു. വെടിവയ്പ്പ് അര മണിക്കൂറിലേറെ നീണ്ടു. മുസ്ലിം ആള്‍ക്കൂട്ടം പ്രകോപനം സൃഷ്ടിച്ചു എന്നാണ് പോലീസ് പറഞ്ഞ ന്യായം.
സാക്ഷികൾ പിന്നീടത് ശരിവെക്കുകയും ചെയ്തു.

സംഭവത്തില്‍ 6 പോലീസ്‌കാര്‍ സസ്‌പെൻഡ് ചെയ്യപ്പെട്ടു. മറ്റൊരു നടപടിയും ഉണ്ടായില്ല. 16 വയസുള്ള ഒരു കുട്ടിയെ പോലീസ് വലിച്ചിഴക്കുന്നത് ഉള്‍പ്പെടെ പോലീസ് നരനായാട്ടിൻ്റെ വീഡിയോകൾ അന്ന് പുറത്ത് വന്നിരുന്നു. സംഭവത്തെക്കുറിച്ച് അന്നത്തെ വി.എസ് സര്‍ക്കാര്‍, ജസ്റ്റിസ് കെ. രാമകൃഷ്ണന്റെ നേതൃത്വത്തില്‍ ഒരു ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ഇന്ന് വരെ റിപ്പോര്‍ട്ട് പുറത്ത് വിട്ടിട്ടില്ല…”
ഈ പശ്ചാത്തലത്തിൽ ബീമാപള്ളി വെടിവെപ്പിനെ മാലിക്ക് സിനിമ വെള്ളപൂശിയെടുക്കുന്നു എന്നാണ് കെ.സി.വൈ.എം ഉയർത്തുന്ന ആരോപണം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker