Big BreakingKerala

കൊടകര കുഴല്‍പ്പണക്കേസ്; ബിജെപി നേതാക്കള്‍ പ്രതികളാകില്ല

തൃശ്ശൂർ:  കൊ​ട​ക​ര കു​ഴ​ല്‍​പ്പ​ണ കേ​സി​ല്‍ ബി​ജെ​പി നേ​താ​ക്ക​ള്‍ പ്ര​തി​ക​ള​ല്ലെ​ന്ന് പൊ​ലീ​സ്. കേ​സി​ല്‍ ആ​കെ 22 പ്ര​തി​ക​ളാ​ണു​ള്ള​ത്. കേ​സി​ല്‍ കു​റ്റ​പ​ത്രം ജൂ​ലൈ 24-ന് ​ഇ​രി​ഞ്ഞാ​ല​ക്കു​ട കോ​ട​തിയിൽ സ​മ​ര്‍​പ്പി​ക്കാ​നാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ തീ​രു​മാ​നം.

കെ സുരേന്ദ്രൻ ഉൾപ്പടെയുള്ള നേതാക്കളെ സാക്ഷികളാക്കണോ എന്ന കാര്യം പിന്നീട് ആലോചിക്കും.  ഇരിഞ്ഞാലക്കുട കോടതിക്ക് മുമ്പാകെയാണ് കുറ്റപത്രം സമർപ്പിക്കുക.

കുറ്റപത്രത്തിൽ ബിജെപി നേതാക്കളുടെ മൊഴികൾ ഉൾപ്പെടുത്തും. കേസുമായി ബന്ധപ്പെട്ട് 19 ബിജെപി നേതാക്കളെയാണ് ചോദ്യം ചെയ്തത്. ഇവരിൽ ഒരാൾ പോലും പ്രതിയാകില്ല എന്നാണ് തൃശ്ശൂർ ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നത്.

കേസുമായി ബന്ധപ്പെട്ട് ജൂലൈ 14-ന് സുരേന്ദ്രൻ ഹാജരായിരുന്നു. ഒന്നര മണിക്കൂർ ചോദ്യം ചെയ്ത ശേഷം സുരേന്ദ്രനെ അന്ന് വിട്ടയക്കുകയായിരുന്നു. കവർച്ചക്കേസിൽ പരാതി നൽകിയ ധർമരാജനും കെ സുരേന്ദ്രനും ഫോണിൽ സംസാരിച്ചതിന്‍റെ വിവരങ്ങളാണ് ചോദിച്ചറിഞ്ഞത്.

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker