IndiaNEWS

കൊവിഡ് സാഹചര്യം; തടവുകാര്‍ക്ക് അനുവദിച്ച ഇടക്കാല ജാമ്യവും പരോളും നീട്ടി സുപ്രിംകോടതി

ന്യൂഡല്‍ഹി: നിലവിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് തടവുകാര്‍ക്ക് അനുവദിച്ച ഇടക്കാല ജാമ്യവും പരോളും സുപ്രിംകോടതി നീട്ടി.ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ തടവുകാരോട് കീഴടങ്ങാന്‍ ആവശ്യപ്പെടരുതെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

ജാമ്യവും പരോളും അനുവദിച്ചതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും നിര്‍ദേശം നല്‍കി. ഏഴ് വര്‍ഷം ശിക്ഷ ലഭിച്ചവരുടെയും, ഏഴ് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പ് ചുമത്തിയ വിചാരണത്തടവുകാരുടെയും വിഷയത്തില്‍ സ്വീകരിച്ച നടപടികള്‍ പ്രത്യേകം അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker