IndiaNEWS

കനത്തമഴ; പാളത്തിലേക്ക് മണ്ണിടിഞ്ഞ് കൊങ്കണ്‍ പാതയില്‍ തീവണ്ടി ഗതാഗതം തടസപ്പെട്ടു

മംഗളൂരു: കനത്തമഴയില്‍ പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണ് കൊങ്കണ്‍ പാതയില്‍ തീവണ്ടി ഗതാഗതം തടസപ്പെട്ടു. വെള്ളിയാഴ്ച രാവിലെ മംഗളൂരുവില്‍നിന്ന് കൊങ്കണ്‍ റൂട്ടില്‍ മംഗളൂരു ജംങ്ഷനും തോക്കൂറിനും ഇടയില്‍ കുലശേഖര തുരങ്കത്തിന് സമീപമാണ് മണ്ണിടിഞ്ഞത്.

മീറ്ററുകളോളം പാളം പൂര്‍ണമായി മണ്ണിനടിയിലായി. റെയില്‍വേ വൈദ്യുത ലൈനും മറ്റു കേബിളുകളും തകര്‍ന്നു. സമീപത്തെ സുരക്ഷാഭിത്തിയും ഇടിഞ്ഞിട്ടുണ്ട്. മണ്ണ് നീക്കി തകരാറുകള്‍ പരിഹരിച്ചാല്‍ മാത്രമേ ഗതാഗതം പുനഃസ്ഥാപിക്കാന്‍ സാധിക്കൂവെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ശനിയാഴ്ചയോടെ ഗതാഗതം പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker