KeralaNEWS

101 വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി വിദ്യാകിരണം

തിരുവനന്തപുരം: ചുരുങ്ങിയ കാലംകൊണ്ട് തന്നെ ശ്രദ്ധേയമായ നിരവധി ജീവകാരുണ്യ- സാമൂഹിക- സാംസ്‌കാരിക പ്രവർത്തനങ്ങളിലൂടെ ജനമനസ്സുകളിൽ ഇടം നേടിയ കിരണം ട്രസ്റ്റിന്റെ “വിദ്യാകിരണം” എന്ന പേരിൽ വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ഭാഗമായി 101 വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി.

കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം അവസാനിക്കുമ്പോൾ പല സാഹചര്യങ്ങളിൽ പ്രയാസം അനുഭവിക്കുന്ന നിരവധി പേരുണ്ട് നമുക്ക് ചുറ്റിലും. അതോടൊപ്പം തന്നെ പുതിയ ഒരു അധ്യയന വർഷത്തിന് കൂടി തുടക്കം കുറിച്ചപ്പോൾ പഠനോപകരണങ്ങൾ ലഭിക്കാതെ പ്രയാസത്തിൽ ആയ നിരവധി വിദ്യാർഥികൾക്ക് കൈത്താങ്ങായി കിരണം.കണ്ണശ്ശ മിഷൻ ഹൈ പേയാടിലെ ഒരു വിദ്യാർത്ഥിയുടെ ഈ വർഷത്തെ മുഴുവൻ പഠന ചെലവുകളും ഏറ്റെടത്തു കൊണ്ട് ഈ അധ്യയന വർഷത്തെ പഠനോപകരണ വിതരണത്തിന്റെ അഞ്ചാം ഘട്ടത്തിലായി പൂർത്തിയായി തിരുവനന്തപുരം ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി വൈസ് പ്രസിഡന്റ്‌ സജീവ് ജോയിന്റ് സെക്രട്ടറി രാജേഷ് ആർ അണിയൂർ, ഐശ്വര്യ, സുമേഷ് ഗോപി, അരുൺ പേയാട്, രാജു, ജിതമോൾ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു വിതരണം.

നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയിലെ കൗൺസിലർ ഷിബുരാജ് കൃഷ്ണക്ക് കിരണം സെക്രട്ടറി രാമേശ്വരം ഹരിയുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ കൈമാറി, ഈ അധ്യയന വർഷത്തിലെ വിദ്യാ കിരണം പദ്ധതി പ്രകാരമുള്ള പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു. സാജൻ, അജിത്കുമാർ, മനുകുമാർ, അജികുമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker