IndiaNEWS

സര്‍ക്കാരും ബിജെപിയും ചേര്‍ന്ന് ഒത്തുകളിക്കുന്നു ; കുഴല്‍പ്പണക്കേസില്‍ സര്‍ക്കാരിനെതിരെ രമേശ് ചെന്നിത്തല

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് ബിജെപിയും സര്‍ക്കാറും ഒത്തുതീര്‍പ്പാക്കി. ബിജെപി നേതാക്കളെ കേസില്‍ നിന്നും ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

ബിജെപി നേതാക്കള്‍ കേസില്‍ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയ വാര്‍ത്ത പുറത്തു വന്നതിനു പിറകെയായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ സിപിഎമ്മും ബിജെപിയും ധാരണയുണ്ടാക്കിയതാണ്. നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കുന്ന നീക്കമാണുണ്ടായതെന്നും ചെന്നിത്തല വിമര്‍ശിച്ചു.

‘ബിജെപി കുഴല്‍പ്പണക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘം ഒരുങ്ങുകയാണ്. 22 പ്രതികളോളം കേസിലുണ്ടാകുമെന്നും ബിജെപി നേതാക്കള്‍ കേസില്‍ പ്രതികളാവില്ലെന്നുമുള്ള വിവരങ്ങള്‍ പുറത്ത് വരുന്നു. കൊടകര ബിജെപി കുഴല്‍പണക്കേസിനെ കേവലം ഒരു കവര്‍ച്ചാ കേസായി മാത്രം ഒതുക്കുന്നു’ എന്ന വിമര്‍ശനവും ചെന്നിത്തല ആരോപിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker