KeralaNEWS

മുഖ്യമന്ത്രിയുടെ ഡല്‍ഹി യാത്ര കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ വേണ്ടിയായിരുന്നുവെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണ കേസ്, സ്വര്‍ണക്കടത്ത് കേസ് എന്നിവ ഒത്തുതീര്‍പ്പാക്കാന്‍് വേണ്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഡല്‍ഹി യാത്രയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കൊടകര കുഴല്‍പ്പണക്കേസ് മുന്നോട്ടുവെച്ച് സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം.

കുഴല്‍പ്പണക്കേസിലെ അന്വേഷണം പ്രഹസനമാണെന്നാണ് ഹൈക്കോടതി പറയാതെ പറഞ്ഞതെന്നും കൊടകര കുഴല്‍പ്പണക്കേസും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണവും വെച്ചുകൊണ്ട് വിലപേശുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ന്യൂഡല്‍ഹിക്ക് പോയതെന്നും സതീശന്‍ പറഞ്ഞു.

കുഴല്‍പ്പണക്കേസില്‍ അന്വേഷണസംഘം നിഗൂഡതകള്‍ ബാക്കിവെച്ചിരിക്കുകയാണെന്നാണ് ഹൈക്കോടതി കേസില്‍ അഭിപ്രായപ്പെട്ടത്. ആ നിഗൂഢതകള്‍ എന്താണെന്ന് അന്വേഷണം നടത്തിയ പോലീസിന്റെ പക്കലും സര്‍ക്കാരിന്റെ പക്കലും വിവരമുണ്ടെന്നും സതീശന്‍ ആരോപിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker