KeralaNEWS

പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസ്; ശബ്ദരേഖ കൊടി സുനിയുടേതല്ലെന്ന് പൊലീസ്

കോഴിക്കോട്: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പ്രവാസിയെ തട്ടിക്കൊണ്ടു പോയ കേസില്‍ അഷറഫിന്റെ ഫോണില്‍ നിന്നും ലഭിച്ച ശബ്ദരേഖ കൊടി സുനിയുടെതല്ലെന്ന് അന്വേഷണസംഘം.ശബ്ദരേഖയെന്ന പേരില്‍ അഷറഫിന് അയച്ചുനല്‍കിയത് വ്യാജ ശബ്ദേരേഖയാണെന്ന് പൊലീസിന്റെ പ്രഥമിക നിഗമനം. നാദാപുരം സ്വദേശി അഖിലാണ് വ്യാജ ശബ്ദരേഖക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു. അഖില്‍ തന്നെയാണ് സ്വര്‍ണം തട്ടിയെടുത്തതെന്ന് അഷറഫ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

അഖിലിനെ കണ്ടെത്താന്‍ പൊലീസ് ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ കഴിഞ്ഞിട്ടില്ല. ഇയാള്‍ ഒളിവിലാണ്. ഇയാളുടെ നാദാപുരത്തെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. കൊടുവള്ളി സംഘം സ്വര്‍ണം ചോദിച്ചപ്പോള്‍ അവര്‍ക്ക് നല്‍കാനായി അഖില്‍ നല്‍കിയതാണ് ശബ്ദരേഖ. കൊടി സുനിയുമായോ മറ്റോ ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്താനായിട്ടില്ല. 45 ലക്ഷം രൂപയുടെ കുഴല്‍പ്പണം തട്ടിയെടുത്ത കേസില്‍ പ്രതിയാണ് അഖില്‍.

സ്വര്‍ണം തട്ടിക്കൊണ്ടുപോയ അഖില്‍, കൊടി സുനിയുടേതെന്ന വ്യാജേന ശബ്ദരേഖ അഷറഫിന് അയച്ചുകൊടുക്കുകയായിരുന്നു. സ്വര്‍ണം തട്ടിയത് തന്റെ ആളുകളാണെന്നാണ് ശബ്ദ സന്ദേശത്തില്‍ പറയുന്നത്. മെയ് 26നാണ് അഷറഫ് കരിപ്പൂരിലെത്തിയിരുന്നു. അഷറഫ് കൊണ്ടുവന്ന രണ്ടു കിലോ സ്വര്‍ണം കൊടുവളളി സംഘത്തിനുള്ളതായിരുന്നു. എന്നാല്‍, കണ്ണൂരില്‍ നിന്നുള്ള സംഘം നാദാപുരം ഭാഗത്തേക്ക് അഷ്റഫിനെ കൊണ്ടുപോവുകയും സ്വര്‍ണം കൈക്കലാക്കുകയും ചെയ്തെന്നും പ്രതിഫലമായി പത്തുലക്ഷം രൂപ അഷറഫിന് നല്‍കിയെന്നുമാണ് പൊലീസ് കരുതുന്നത്.

 

 

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker