KeralaNEWS

മരംമുറി ഫയലുകൾ വിവരാവകാശ പ്രകാരം നൽകിയ ഉദ്യോഗസ്ഥയുടെ ഗുഡ് സര്‍വ്വീസ് പിന്‍വലിച്ചു

തിരുവനന്തപുരം: മരംമുറി ഫയലുകള്‍ വിവരാവകാശ പ്രകാരം നല്‍കിയ അണ്ടര്‍ സെക്രട്ടറി ശാലിനിയുടെ ഗുഡ് സര്‍വ്വീസ് പിന്‍വലിച്ചു. റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയ തിലകാണ് നടപടി സ്വീകരിച്ചത്.

ആഭ്യന്തര പരിശോധനയില്‍ ശാലിനിക്ക് ഗുഡ് സര്‍വ്വീസ് നല്‍കാനുള്ള ഉദ്യോഗസ്ഥയല്ലെന്ന് തെളിഞ്ഞതായി റവന്യു സെക്രട്ടറി പ്രതികരിച്ചു. ഫയലുകള്‍ പുറത്തുവന്നതിന് പിന്നാലെ ശാലിനി അവധിയില്‍ പോയിരുന്നു. മരം മുറി ഫയല്‍ കൈകാര്യം ചെയ്ത ജോയിന്റ് സെക്രട്ടറിയെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker