KeralaNEWS

ലോക് ഡൗൺ നിയന്ത്രണങ്ങൾ വകവെക്കില്ലെന്നും നാളെ മുതൽ കടകൾ തുറക്കുമെന്നും ടി. നസിറുദ്ദീന്‍, മുഖ്യമന്ത്രിയുടെ വിരട്ടല്‍ വ്യാപാരികളോട് വേണ്ടെന്ന് തിരിച്ചടി

തിരുവനന്തപുരം: കടകള്‍ നാളെ മുതല്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസിറുദ്ദീന്‍.

മുഖ്യമന്ത്രിയുടെ വിരട്ടല്‍ തങ്ങളോടു വേണ്ട.
കൈകാര്യം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് കാര്യമാക്കുന്നില്ലെന്നും നസിറുദ്ദീന്‍ പറഞ്ഞു. നാളെയും മറ്റന്നാളും(ശനി, ഞായര്‍) സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ആണെങ്കിലും അത് കാര്യമാക്കാതെ കടകള്‍ തുറന്നുപ്രവര്‍ത്തിക്കും.
ഇന്നു വൈകിട്ട് മൂന്നരയ്ക്ക് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടക്കാനിരിക്കെയാണ് നസിറുദ്ദീന്റെ പ്രതികരണം.

നേരത്തെ വ്യാഴാഴ്ച മുതൽ മുഴുവൻ കടകളും തുറന്ന്​ പ്രവർത്തിക്കുമെന്നായിരുന്നു വ്യാപാരികൾ അറിയിച്ചത്​. തുടർന്ന്​ മുഖ്യമന്ത്രി ചർച്ചക്ക്​ വിളിച്ചതോടെയാണ്​ കടുത്ത തീരുമാനത്തിൽ നിന്നും വ്യാപാരികൾ പിന്മാറിയത്​. മുഴുവൻ ദിവസവും കോവിഡ്​ മാനദണ്ഡം പാലിച്ച്​ കടകൾ തുറക്കാൻ അനുവദിക്കണം എന്നാണ്​ വ്യാപാരികളുടെ ആവശ്യം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker