KeralaNEWS

കാനയിലേയ്ക്ക് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ച നിലയില്‍

കൊച്ചി: മൂടിയില്ലാത്ത കാനയിലേയ്ക്ക് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ചേര്‍ത്തല അരൂര്‍ സ്വദേശി മഠത്തില്‍ നോബിള്‍ നിവേര(39) ആണ് മരിച്ചത്. അരൂര്‍ ഭാഗത്തു നിന്നു വൈറ്റിലയിലേയ്ക്കു വരുമ്പോള്‍ കുമ്പളം ടോള്‍ പ്ലാസയ്ക്കു സമീപമാണ് അപകടമുണ്ടായത്.

ഇന്ന് രാവിലെ പ്രദേശവാസികളാണ് മൃതദേഹം കണ്ടത്. ഉടന്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.ഇന്നലെ രാത്രിയില്‍ കനത്ത മഴയ്ക്കിടെ എപ്പോഴോ അപകടമുണ്ടായി റോഡിലേയ്ക്കു കയറാന്‍ സാധിക്കാതെ പോയതാണ് മരണകാരണമായതെന്ന് പൊലീസ് പറയുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker