KeralaNEWS

സംസ്ഥാനത്ത്‌ സിക്ക വൈറസ് ബാധ നിയന്ത്രണ വിധേയമാകാന്‍ 2 മാസം വേണ്ടിവരും

തിരുവനന്തപുരം: സിക്ക വൈറസ് ബാധ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കാന്‍ രണ്ട് മാസം വരെ സമയമെടുത്തേക്കുമെന്ന് അധികൃതര്‍. രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തിരുവനന്തപുരം ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനവും കൊതുക് ഉറവിട നശീകരണവും നടത്തുന്നുണ്ട്.

തിരുവനന്തപുരത്ത് ആകെ 28 സിക്ക വൈറസ് ബാധയാണ് ഇതുവരെ സ്ഥിരീകരിച്ചത്. ഇതില്‍ എട്ട് കേസുകള്‍ മാത്രമാണ് ആക്ടീവായി ഉള്ളത്. ഇതില്‍ മൂന്നുപേര്‍ ഗര്‍ഭിണികളാണ്. അതേസമയം, സംസ്ഥാനത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസംഘം തൃപ്തരാണെന്ന് ജില്ലാ കലക്ടര്‍ നവ്ജോധ് ഘോസ പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker